കോട്ടയം: കേരളത്തിലെ ഇടതുമുന്നണിയിൽ നിന്നും അവഗണന നേരിട്ടതായി എൻസിപി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍.സി.പി. ഔദ്യോഗിക വിഭാഗം സംസ്ഥാനത്ത് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് എന്‍.എ. മുഹമ്മദ് കുട്ടി. എല്‍.ഡി.എഫിലെ അവഗണന കാരണം 10 സീറ്റില്‍ മത്സരിക്കാനാണ് തീരുമാനം.
ആറ്റിങ്ങള്‍, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, ചാലക്കുടി, തൃശ്ശൂര്‍, പാലക്കാട്, പൊന്നാനി, കോഴിക്കോട് മണ്ഡലങ്ങളിലാണ് എന്‍സിപി മത്സരിക്കുക.
തുടര്‍ച്ചയായി മുന്നണി. യോഗങ്ങളില്‍ വിളിക്കുന്നില്ല. മന്ത്രി എ.കെ. ശശീന്ദ്രനെ പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല. തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ പങ്കെടുപ്പിച്ചില്ല എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എൻസിപി ഒറ്റയ്ക്ക് മത്സരിക്കുന്നത്.
അതേസമയം, ദേശീയ തലത്തില്‍ ബി.ജെ.പിയുമായി സഹകരിക്കുന്നത് സംസ്ഥാനത്ത് ഇടത് മുന്നണിക്കൊപ്പം നില്‍ക്കുന്നതിന് തടസ്സമല്ലെന്ന് എന്‍.എ. മുഹമ്മദ് കുട്ടി പറഞ്ഞു. ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരവുമുള്ളത് തങ്ങളുടെ വിഭാഗത്തിനാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
മഹാരാഷ്ട്രയില്‍ എന്‍.സി.പിയില്‍നിന്ന് പിളര്‍ന്നുപോയ അജിത് പവാര്‍ പക്ഷം ബി.ജെ.പി- ശിവസേന ഏകനാഥ് ഷിന്ദേ സഖ്യത്തില്‍ മന്ത്രിസഭയില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗിക വിഭാഗമായി അംഗീകരിച്ചത് അജിത് പവാറിന്റെ എന്‍സിപിയെയാണ്. ഇവര്‍ക്കാണ് ഔദ്യോഗിക ചിഹ്നവും പരാകയും കമ്മീഷൻ അനുവദിച്ചിട്ടുള്ളത്.
എന്‍സിപി സ്ഥാപകന്‍ ശരത് പവാറിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിക്ക് ‘എന്‍സിപി ശരദ്ചന്ദ്ര പവാര്‍’ എന്ന പേരായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷന്‍ നൽകിയിരിക്കുന്ന്. കേരളത്തില്‍ പി.സി. ചാക്കോ അധ്യക്ഷനായ എന്‍സിപി. ശരത് പവാറിനൊപ്പമാണ്. ‘കുഴല്‍ വിളിക്കുന്ന മനുഷ്യന്‍’ ചിഹ്നവും ശരദ് പവാര്‍ പക്ഷത്തിന് അനുവദിച്ചിട്ടുണ്ട്. ശരത് പവാർ വിഭാഗത്തിനെയാണ് കേരളത്തിൽ ഇടതു മുന്നണി ഘടകകക്ഷിയായി നിലവിൽ അംഗീകരിച്ചിരിക്കുന്നത്.
















