ആവശ്യമായ ചേരുവകൾ
ബട്ടർ (ഉപ്പില്ലാത്തത്) – 1 ടേബിൾ സ്പൂൺ
സവാള (അരിഞ്ഞത്) – 1 വലുത്
വെളുത്തുള്ളി (അരിഞ്ഞത്) – 2 2 അല്ലി
ഉപ്പ് – ആവശ്യത്തിന്
കുരുമുളകുപൊടി – 1 ടീസ്പൂൺ
കോളിഫ്ലവർ – 300 ഗ്രാം
വെള്ളം – 3/4 കപ്പ്
പാൽ – 3/4 കപ്പ്
വെള്ളം – 1 കപ്പ്
പാസ്ലി (അരിഞ്ഞത്)[ഓപ്ഷണൽ] – 1 ടേബിൾ സ്പൂൺ
ചീസ് (ഗ്രേറ്റ് ചെയ്തത്) – അലങ്കരിക്കാൻ ആവശ്യത്തിന്
പാസ്ലി (അരിഞ്ഞത്) അലങ്കരിക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പ്രഷർ കുക്കറിലേക്കു ബട്ടർ ഇട്ട ശേഷം സവാള, വെളുത്തുള്ളി, ആവശ്യത്തിന് ഉപ്പ്, കുരുമുളകുപൊടി എന്നിവ ചേർത്ത് മീഡിയം തീയിൽ ഒന്ന് രണ്ട് മിനിറ്റ് വഴറ്റാം, ശേഷം കോളിഫ്ലവറും വെള്ളവും ചേർത്ത് നന്നായി ഇളക്കിയശേഷം കുക്കർ അടച്ച് രണ്ടു വിസിൽ വന്നശേഷം ഗ്യാസ് ഓഫ് ചെയ്യാം.
കുക്കറിനകത്തെ പ്രഷർ പോയശേഷം തുറക്കാം. ചൂടാറിയശേഷം, ഈ മിശ്രിതം മിക്സിയിലിട്ട് നന്നായി അടിച്ചെടുക്കുക.
ഒരു ചൂട് പാനിലേക്ക് അടിച്ചെടുത്ത മിശ്രിതം ഒഴിക്കാം. ഇതിലേക്ക് ഇനി പാലും വെള്ളവും പാസ്ലിയും ചേർത്തു നന്നായി ഇളക്കാം. തിള വന്ന ശേഷം നന്നായി ഇളക്കി ഗ്യാസ് ഓഫ് ചെയ്യാം.
സെർവിങ് ബൗളിലേക്കു മാറ്റാം. മുകളിലായി പാസ്ലി അരിഞ്ഞതും ഗ്രേറ്റ് ചെയ്ത ചീസും വിതറി അലങ്കരിക്കാം. സ്വാദിഷ്ടമായ ക്രീമി കോളിഫ്ലവർ സൂപ്പ് തയാർ.
Read more :
- ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ സ്റ്റേയ്ഡ് പാലത്തിൻ്റെ ഉദ്ഘാടനം ഇന്ന്
- യുഡിഎഫ് പൊളിയുമോ? ലീഗ് – കോൺഗ്രസ് നിർണായക ചർച്ച ഇന്ന്; മുന്നണി യോഗം മാറ്റി
- ‘കരുത്തുറ്റ സാംസ്കാരിക മേഖല ലക്ഷ്യം’ മുഖ്യമന്ത്രിയുടെ മുഖാമുഖം ഇന്ന് തൃശൂരിൽ
- യുപി മുഖ്യമന്ത്രിയെ വധിക്കുമെന്ന വ്യാജ പ്രചാരണം: ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ പരാതി നൽകി സിദ്ധിഖ് കാപ്പന്‍റെ ഭാര്യ
- വന്യജീവി ആക്രമണം തടയാൻ വയനാട്ടിൽ കമാൻഡ് കൺട്രോൾ സെന്റർ; പ്രത്യേക സിസിഎഫ് ഓഫീസർക്ക് ചുമതല
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















