ആവശ്യമായ ചേരുവകൾ
തേങ്ങ -1 എണ്ണം
പഞ്ചസാര-1/4 കപ്പ്
കോൺഫ്ലോർ-3 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
തേങ്ങാ ചെറിയ കഷ്ണങ്ങളാക്കി അതിന്റെ പുറം ഭാഗത്തുള്ള മെറൂൺ കളർ ഭാഗം മുറിച്ചു മാറ്റി മിക്സിയിലിട്ട് അടിച്ചെടുക്കാം. ഇനി ഒരു അരിപ്പയിലേക്ക് ഒഴിച്ച് പാൽ വേർതിരിച്ചെടുക്കാം.
ഇതിൽ നിന്നും കാൽ കപ്പ് തേങ്ങാപ്പാൽ ഒരു ചെറിയ ബൗളിലേക്കു മാറ്റിവയ്ക്കാം. മാറ്റിവച്ച തേങ്ങാപ്പാലിലേക്കു മൂന്ന് ടീസ്പൂൺ കോൺഫ്ലോർ ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ചു മാറ്റിവയ്ക്കാം.
ഒരു ഫ്രൈയിങ് പാൻ അടുപ്പിൽ വച്ച് അതിലേക്കു ബാക്കിയിരിക്കുന്ന തേങ്ങാപ്പാൽ ഒഴിച്ച് ചെറുതായി ചൂടാകുമ്പോൾ കാൽ കപ്പ് പഞ്ചസാര ചേർത്തു ചെറുതായി തിളച്ചു വരുമ്പോൾ കലക്കി വച്ചിരിക്കുന്ന കോൺഫ്ലവർ മിക്സ് ഒഴിച്ചു കുറുകി വരുമ്പോൾ ഒരു പുഡ്ഡിങ് ടിന്നിലേക്കു പകർന്നു കൊടുക്കാം.
തണുത്തതിനുശേഷം രണ്ടു മണിക്കൂർ ഫ്രിജിൽ വച്ച് പുഡ്ഡിങ് സെറ്റ് ചെയ്ത് എടുക്കാം.
Read more :
- ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ സ്റ്റേയ്ഡ് പാലത്തിൻ്റെ ഉദ്ഘാടനം ഇന്ന്
- യുഡിഎഫ് പൊളിയുമോ? ലീഗ് – കോൺഗ്രസ് നിർണായക ചർച്ച ഇന്ന്; മുന്നണി യോഗം മാറ്റി
- ‘കരുത്തുറ്റ സാംസ്കാരിക മേഖല ലക്ഷ്യം’ മുഖ്യമന്ത്രിയുടെ മുഖാമുഖം ഇന്ന് തൃശൂരിൽ
- യുപി മുഖ്യമന്ത്രിയെ വധിക്കുമെന്ന വ്യാജ പ്രചാരണം: ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ പരാതി നൽകി സിദ്ധിഖ് കാപ്പന്‍റെ ഭാര്യ
- വന്യജീവി ആക്രമണം തടയാൻ വയനാട്ടിൽ കമാൻഡ് കൺട്രോൾ സെന്റർ; പ്രത്യേക സിസിഎഫ് ഓഫീസർക്ക് ചുമതല
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















