ആവശ്യമായ ചേരുവകൾ
പാസ്ത – 250 ഗ്രാം
പാൽ -1/2 – 3/4 ലിറ്റർ
മൈദ -2 ടേബിൾ സ്പൂൺ
വെളുത്തുള്ളി – 3 ടേബിൾ സ്പൂൺ
ഉള്ളി – 1/2 കപ്പ്
പല നിറത്തിൽ ഉള്ള കാപ്‌സിക്കം അരിഞ്ഞത് – 1 കപ്പ്
പഞ്ചസാര – 1/2 ടീസ്പൂൺ
ചതച്ച മുളക് – 3/4 ടീസ്പൂൺ
വെണ്ണ – 15 ഗ്രാം
ഒലിവ് ഓയിൽ – 3 ടേബിൾ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ഒറിഗാനോ -1/2 ടീസ്പൂൺ
മോസറെല്ല ചീസ് – 25 ഗ്രാം
തയ്യാറാക്കുന്ന വിധം
പാസ്ത ഉപ്പിട്ടു വേവിച്ചെടുക്കുക. ഫ്രൈയിങ് പാനിൽ വെണ്ണയും ഒലിവ് ഓയിലും ഇട്ടു ചൂടാകുമ്പോൾ വെളുത്തുള്ളി ചേർത്ത് ഒരു മിനിറ്റ് വഴറ്റുക. ഉള്ളിയിട്ട് രണ്ട് മിനിറ്റ് വഴറ്റുക. കുറച്ചു ഒറീഗാനോ കൂടി ചേർത്ത് കൊടുക്കുക.
ഉള്ളി ഒന്ന് വഴറ്റി വരുമ്പോൾ മൈദ ഇട്ടു വഴറ്റുക. മൈദ വറത്തു നല്ല മണം വരുമ്പോൾ പാൽ ചേർത്തു കൊടുക്കുക. കട്ട കൂടാതെ ഇളക്കി ചേർക്കുക.
തിളച്ചു കുറുകി വരുമ്പോൾ ആവശ്യമെങ്കിൽ തിളച്ച വെള്ളം ചേർത്തു ലൂസാക്കി കൊടുക്കുക. ലേശം ഒറിഗാനോ വിതറി കൊടുക്കുക. ഉപ്പും പഞ്ചസാരയും ചതച്ച മുളകും ചേർത്തു 2 മിനിറ്റ് തിളപ്പിക്കുക.
കാപ്‌സിക്കം കൂടി ചേർത്തു 2 മിനിറ്റ് തിളപ്പിച്ച ശേഷം പാസ്ത ചേർത്ത് ഇളക്കി കൊടുക്കുക. കുറച്ചു ഒറിഗാനോയും ചതച്ച മുളകും ചീസും മുകളിൽ ഇട്ടു കൊടുത്തു 2 മിനിറ്റ് വേവിക്കുക. സ്വാദിഷ്ടമായ പാസ്ത ചൂടോടെ വിളമ്പാം.
Read more :
- ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ സ്റ്റേയ്ഡ് പാലത്തിൻ്റെ ഉദ്ഘാടനം ഇന്ന്
- യുഡിഎഫ് പൊളിയുമോ? ലീഗ് – കോൺഗ്രസ് നിർണായക ചർച്ച ഇന്ന്; മുന്നണി യോഗം മാറ്റി
- ‘കരുത്തുറ്റ സാംസ്കാരിക മേഖല ലക്ഷ്യം’ മുഖ്യമന്ത്രിയുടെ മുഖാമുഖം ഇന്ന് തൃശൂരിൽ
- യുപി മുഖ്യമന്ത്രിയെ വധിക്കുമെന്ന വ്യാജ പ്രചാരണം: ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ പരാതി നൽകി സിദ്ധിഖ് കാപ്പന്‍റെ ഭാര്യ
- വന്യജീവി ആക്രമണം തടയാൻ വയനാട്ടിൽ കമാൻഡ് കൺട്രോൾ സെന്റർ; പ്രത്യേക സിസിഎഫ് ഓഫീസർക്ക് ചുമതല
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















