അഹമ്മദാബാദ്: ഗുജറാത്തിലെ ദ്വാരകയിലെ കച്ഛ് ഉൾക്കടലിൽ നിർമിച്ച പാലം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനംചെയ്തു. ഇന്ത്യയിലെ ഏറ്റവുംനീളമുള്ള കേബിൾ പാലമാണിത്. ‘സുദർശൻ സേതു’വെന്നാണ് പാലത്തിന് പേരിട്ടിരിക്കുന്നത്.
#WATCH | Gujarat: Prime Minister Narendra Modi to shortly inaugurate Sudarshan Setu, country’s longest cable-stayed bridge of around 2.32 km, connecting Okha mainland and Beyt Dwarka. pic.twitter.com/rFPAT2q4lB
— ANI (@ANI) February 25, 2024
ദ്വാരകയിലെ ഓഖയിൽനിന്ന് ബേത് ദ്വാരക ദ്വീപിലേക്കുള്ള പാലത്തിന് 2.32 കിലോമീറ്റർ നീളമുണ്ട്. അനുബന്ധ റോഡുകൾക്ക് 2.45 മീറ്റർവീതം ദൈർഘ്യം വരും. 150 മീറ്റർവീതം ഉയരമുള്ള രണ്ട് ഉരുക്കുടവറുകളിൽനിന്നാണ് കേബിളുകൾ വലിച്ചിട്ടുള്ളത്.
Read More……
- സംസ്ഥാനങ്ങൾക്ക് FCI വഴി ഇനി അരിയില്ല; ഭാരത് അരിക്ക് വേണ്ടി കേന്ദ്രത്തിന്റെ തന്ത്രം ,പൊതുവിതരണ സംവിധാനത്തിന് തിരിച്ചടി
- പ്രാർത്ഥന നടത്താൻ അനുവദിക്കുന്നില്ല : കർണാടകയിൽ കോളേജ് വിദ്യാർഥിനികൾ പ്രതിഷേധവുമായി രംഗത്ത്
- ബംഗാളിൽ ഇടതുപക്ഷം ‘ഇൻഡ്യക്ക് ‘പുറത്തേക്ക്; ഒറ്റക്കുള്ള മത്സരം മുന്നണിക്ക് തിരിച്ചടി; പ്രതിപക്ഷ ഐക്യത്തിലെ വിള്ളലിലെ പരിണിത ഫലം എന്ത്?
- പുതിയ ക്രിമിനൽ നിയമങ്ങൾ ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ
മൂന്ന് സ്പാനുകളും 34 തൂണുകളുമുണ്ട്. 27.2 മീറ്റർ വീതിയുണ്ട്. ഇതിൽ വാഹനങ്ങൾക്ക് രണ്ടുപാതകളും രണ്ടു കാൽനടവീഥികളുമുണ്ട്. നടപ്പാതയുടെ മേൽക്കൂരയിൽ സൗരോർജപാനലുകൾ വഴി ഒരു മെഗാവാട്ട് വൈദ്യുതി ഉത്‌പാദിപ്പിക്കുന്നു.
#WATCH | Gujarat: Prime Minister Narendra Modi at Sudarshan Setu, country’s longest cable-stayed bridge of around 2.32 km, connecting Okha mainland and Beyt Dwarka. pic.twitter.com/uLPn4EYnFM
— ANI (@ANI) February 25, 2024
2017-ൽ പണിതുടങ്ങിയ പാലത്തിന് 978 കോടി രൂപ ചെലവായി. ദ്വാരകാധീശ ക്ഷേത്രത്തിൽനിന്ന് മുപ്പത് കിലോമീറ്റർ അകലെയാണ് ഓഖ. ബേത് ദ്വാരകയിലാണ് ശ്രീകൃഷ്ണന്റെ അന്തഃപുരമെന്നു വിശ്വാസമുള്ളതിനാൽ ധാരാളം തീർഥാടകർ ഇവിടത്തെ ക്ഷേത്രത്തിലും എത്തുന്നു.
ബോട്ടുകളിൽ അഞ്ചുകിലോമീറ്ററോളം കടൽവഴി യാത്രചെയ്താണ് സന്ദർശകർ ദ്വീപിലെത്തിയിരുന്നത്.
Tomorrow is a special day for Gujarat’s growth trajectory. Among the several projects being inaugurated is the Sudarshan Setu, connecting Okha mainland and Beyt Dwarka. This is a stunning project which will enhance connectivity. pic.twitter.com/Pmq2lhu27u
— Narendra Modi (@narendramodi) February 24, 2024
















