ആവശ്യമായ ചേരുവകൾ
വറുത്ത അരിപ്പൊടി – 1 കപ്പ്
നാളികേരം ചിരകിയത് – മുക്കാൽ കപ്പ്
അവൽ – കാൽ കപ്പ്
യീസ്റ്റ് – അര ടീസ്പൂൺ
ഏലക്കായ പൊടിച്ചത് – 1 ടീസ്പൂൺ
പഞ്ചസാര
ഉപ്പ്
വെള്ളം
തയ്യാറാക്കുന്ന വിധം
ആദ്യം അവൽ കഴുകി കുതിർത്ത് എടുക്കണം. ശേഷം ഒരു മിക്സിയുടെ ജാറിലേക്കു നാളികേരം ചിരകിയതും കുതിർത്ത അവലും ആവശ്യത്തിനു വെള്ളവും ചേർത്തു നന്നായി അരച്ചെടുക്കുക. ശേഷം അരിപ്പൊടി, പഞ്ചസാര, ഏലക്കായ പൊടി, യീസ്റ്റ്, ഉപ്പ്, ആവശ്യത്തിനുള്ള വെള്ളം എന്നിവ ചേർത്തു നന്നായി അടിച്ചെടുക്കുക.
ഈ മാവ് ഒരു ബൗളിൽ ഒഴിച്ച് ഒന്ന് കൂടി ഇളക്കി യോജിപ്പിക്കുക. ശേഷം ഒരു 4 മണിക്കൂർ മാവ് അടച്ചു വയ്ക്കണം. 4 മണിക്കൂറിനു ശേഷം മാവു നന്നായി പതഞ്ഞു പൊന്തി വരും. ഇനി മാവു പതുക്കെ ഒന്നു കൂടി ഇളക്കണം. ശേഷം വെളിച്ചെണ്ണ പുരട്ടിയ ഒരു പ്ലേറ്റിൽ മാവ് ഒഴിച്ച് ആവിയിൽ പുഴുങ്ങിയെടുക്കുക. സോഫ്റ്റ് വട്ടയപ്പം തയ്യാർ.(20 മിനിറ്റു വേണം വട്ടയപ്പം വേവിക്കാൻ)
Read more :
- ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ സ്റ്റേയ്ഡ് പാലത്തിൻ്റെ ഉദ്ഘാടനം ഇന്ന്
- യുഡിഎഫ് പൊളിയുമോ? ലീഗ് – കോൺഗ്രസ് നിർണായക ചർച്ച ഇന്ന്; മുന്നണി യോഗം മാറ്റി
- ‘കരുത്തുറ്റ സാംസ്കാരിക മേഖല ലക്ഷ്യം’ മുഖ്യമന്ത്രിയുടെ മുഖാമുഖം ഇന്ന് തൃശൂരിൽ
- യുപി മുഖ്യമന്ത്രിയെ വധിക്കുമെന്ന വ്യാജ പ്രചാരണം: ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ പരാതി നൽകി സിദ്ധിഖ് കാപ്പന്‍റെ ഭാര്യ
- വന്യജീവി ആക്രമണം തടയാൻ വയനാട്ടിൽ കമാൻഡ് കൺട്രോൾ സെന്റർ; പ്രത്യേക സിസിഎഫ് ഓഫീസർക്ക് ചുമതല
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















