ആവശ്യമായ ചേരുവകൾ
ചെമ്മീൻ – 1/2 കിലോഗ്രാം
സവാള – 6 എണ്ണം
ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചത് – 1 സ്പൂൺ വീതം
തക്കാളി 1 എണ്ണം
പച്ചമാങ്ങ – 1 എണ്ണം
നെല്ലിക്ക – 2-3 എണ്ണം
മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
പെരുംജീരകം പൊടിച്ചത് – 1 ടേബിൾസ്പൂൺ
വെളിച്ചെണ്ണ – 4 ടേബിൾസ്പൂൺ
മല്ലിയില അരിഞ്ഞത്
പുതിനയില അണ്ടിപരിപ്പ്, മുന്തിരി, വറുത്തുവച്ച സവാള – അലങ്കരിക്കാൻ
ഉപ്പ് – പാകത്തിന്
ചോറ് തയാറാക്കാൻ
ജീരകശാല അരി – 4 കപ്പ് ( 250 ml)
നെയ്യ് – 3 ടേബിൾസ്പൂൺ
ഏലയ്ക്ക – 2, ഗ്രാമ്പു- 4, കറുവപ്പട്ട – ചെറിയ കഷ്ണം
വെള്ളം – 6 ഗ്ലാസ്
ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
ചെമ്മീനിൽ മസാല പുരട്ടി ഒരു 10 മിനിറ്റു വയ്ക്കണം. ശേഷം വെളിച്ചെണ്ണയിൽ വറുത്തെടുക്കാം.
നീളത്തിൽ കനം കുറച്ച് അരിഞ്ഞെടുത്ത 2 സവാള ഓയിലിൽ വറുത്തു കോരാം. ശേഷം വെളിച്ചെണ്ണയിൽ ബാക്കിയുള്ള സവാള വഴറ്റാം കൂടെ ചതച്ചുവച്ച ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചേർത്തു നന്നായി പച്ചമണം മാറുന്നതു വരെ റ്റണം.
ഇതിൽ നെല്ലിക്ക ചതച്ചതും പെരുംജീരകവും തക്കാളി അരിഞ്ഞതും പച്ചമാങ്ങ അരിഞ്ഞതും വറത്തുവച്ച ചെമ്മീനും കൂടെ മല്ലിയില, പുതിനയില എന്നിവ അരിഞ്ഞതും ചേർത്തു ഇളക്കി മാറ്റി വയ്ക്കാം.
ചോറു വേവിച്ച് എടുക്കാം. ശേഷം മസാലയും ചോറും അണ്ടിപരിപ്പും മുന്തിരിയും വറുത്തുവച്ച സവാളയും ചേർത്തു ചെയ്തെടുക്കാം. നല്ല രുചിയുള്ള ചെമ്മീൻ ബിരിയാണി തയ്യാർ.
Read more :
- ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ സ്റ്റേയ്ഡ് പാലത്തിൻ്റെ ഉദ്ഘാടനം ഇന്ന്
- യുഡിഎഫ് പൊളിയുമോ? ലീഗ് – കോൺഗ്രസ് നിർണായക ചർച്ച ഇന്ന്; മുന്നണി യോഗം മാറ്റി
- ‘കരുത്തുറ്റ സാംസ്കാരിക മേഖല ലക്ഷ്യം’ മുഖ്യമന്ത്രിയുടെ മുഖാമുഖം ഇന്ന് തൃശൂരിൽ
- യുപി മുഖ്യമന്ത്രിയെ വധിക്കുമെന്ന വ്യാജ പ്രചാരണം: ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ പരാതി നൽകി സിദ്ധിഖ് കാപ്പന്‍റെ ഭാര്യ
- വന്യജീവി ആക്രമണം തടയാൻ വയനാട്ടിൽ കമാൻഡ് കൺട്രോൾ സെന്റർ; പ്രത്യേക സിസിഎഫ് ഓഫീസർക്ക് ചുമതല
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















