ആവശ്യമായ ചേരുവകൾ
ഓറഞ്ച് – 2 എണ്ണം
ഇഞ്ചി – 2 ടേബിൾസ്പൂൺ
പുതിനയില – 10 എണ്ണം
നാരങ്ങാനീര് – 1 ടേബിൾ സ്പൂൺ
പഞ്ചസാര – 4 ടീസ്പൂൺ
ഉപ്പ്- 1/8 ടീസ്പൂൺ
സോഡാ – 1 എണ്ണം
പച്ചമുളക് – 1 എണ്ണം
തയ്യാറാക്കുന്ന വിധം
മിക്സിയുടെ ജാറിലേക്കു തൊലി കളഞ്ഞ ഓറഞ്ച് അല്ലികളും പുതിനയും ഇഞ്ചി ചെറുതായി അരിഞ്ഞതും ചേർത്തു 30 സെക്കന്റ് അടിച്ചെടുക്കുക.
ഈ മിക്സ് നന്നായി അരിച്ചെടുക്കുക. അരിച്ചെടുത്ത ജൂസും നാരങ്ങാ നീരും ഉപ്പും പഞ്ചസാരയും ചേർത്തു നന്നായി മിക്സിയിൽ അടിച്ചെടുക്കുക.
ഒരു ഗ്ലാസ്സിലേക്കു പകുതി ജൂസ് ഒഴിച്ചു ഒരു പച്ചമുളകു കീറി ഇട്ടു നന്നായി ഇളക്കുക. അതിലേക്കു സോഡാ കൂടി ഒഴിക്കുക. ഓറഞ്ച് സോഡാ റെഡി.
Read more :
- ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ സ്റ്റേയ്ഡ് പാലത്തിൻ്റെ ഉദ്ഘാടനം ഇന്ന്
- യുഡിഎഫ് പൊളിയുമോ? ലീഗ് – കോൺഗ്രസ് നിർണായക ചർച്ച ഇന്ന്; മുന്നണി യോഗം മാറ്റി
- ‘കരുത്തുറ്റ സാംസ്കാരിക മേഖല ലക്ഷ്യം’ മുഖ്യമന്ത്രിയുടെ മുഖാമുഖം ഇന്ന് തൃശൂരിൽ
- യുപി മുഖ്യമന്ത്രിയെ വധിക്കുമെന്ന വ്യാജ പ്രചാരണം: ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ പരാതി നൽകി സിദ്ധിഖ് കാപ്പന്‍റെ ഭാര്യ
- വന്യജീവി ആക്രമണം തടയാൻ വയനാട്ടിൽ കമാൻഡ് കൺട്രോൾ സെന്റർ; പ്രത്യേക സിസിഎഫ് ഓഫീസർക്ക് ചുമതല
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















