ആവശ്യമായ ചേരുവകൾ
പച്ചരി – 1 കപ്പ്
ചോറ് – 2 ടേബിൾസ്പൂൺ
ഏലയ്ക്ക – 2
ശർക്കര – 200 ഗ്രാം
ബേക്കിങ് സോഡ – ഒരു നുള്ള്
ഉപ്പ് – 1/4 ടീസ്പൂൺ
വെള്ളം – 1 1/2 കപ്പ് +1/4കപ്പ്
തയ്യാറാക്കുന്ന വിധം
പച്ചരി കഴുകി കുറഞ്ഞതു 2 മണിക്കൂറെങ്കിലും കുതിർത്തു വയ്ക്കുക.
2 മണിക്കൂറിനു ശേഷം അരിച്ചെടുത്ത് അരി, ചോറ്, ഏലയ്ക്ക, ഉപ്പ്, 1/2 കപ്പ് വെള്ളം എന്നിവ ഒരു മിക്സിയുടെ ജാറിലേക്കു ചേർക്കുക. ഇത് നന്നായി അരച്ചെടുക്കുക. ഇത് ഒരു പാത്രത്തിലേക്കു മാറ്റുക.
മിക്സിയുടെ ജാറിലേക്കു 1/2 കപ്പ് വെള്ളം ചേർത്തു മാവു പാത്രത്തിലേക്കു മാറ്റാം. 1/2 കപ്പ് വെള്ളത്തിൽ ശർക്കര ഉരുക്കുക.
ചൂടുള്ള ഉരുക്കിയ ശർക്കര ഒരു അരിപ്പയിൽ കൂടി മാവിൽ ഒഴിക്കുക. അപ്പോൾ തന്നെ ഇളക്കി
യോജിപ്പിക്കണം. 3-4 മിനിറ്റ് നന്നായി ഇളക്കുക.
ഒരു പ്രഷർ കുക്കർ ചൂടാക്കി അരിഞ്ഞ ഉള്ളിയും അരിഞ്ഞ തേങ്ങയും സ്വർണ്ണ നിറമാകുന്നതുവരെ വഴറ്റുക. ബേക്കിങ് സോഡയും വറുത്ത ഉള്ളിയും തേങ്ങാ കഷ്ണങ്ങളും മാവിൽ ചേർക്കുക. ബേക്കിങ് സോഡ നന്നായി യോജിക്കുന്നതു വരെ യോജിപ്പിക്കുക. തീ കൂട്ടിവച്ചു പ്രഷർ കുക്കറിലേക്കു മാവ് ഒഴിച്ചു വെയിറ്റ് ഇടാതെ മൂടി അടയ്ക്കുക.
നീരാവി വരുന്നതുവരെ തീ ഉയർന്ന തീയിൽ സൂക്ഷിക്കുക. തുടർന്ന് തീ കുറച്ചു കുറഞ്ഞ തീയിൽ 10 മിനിറ്റു വയ്ക്കുക. 10 മിനിറ്റിനു ശേഷം അടപ്പു തുറന്ന് ഒരു സ്കീവർ ഉപയോഗിച്ച് പരിശോധിക്കുക.
അത് വൃത്തിയായി പുറത്തു വരികയാണെങ്കിൽ, തീ ഓഫ് ചെയ്തു തണുക്കാൻ അനുവദിക്കുക. (ഇല്ലെങ്കിൽ 2 മിനിറ്റ് കൂടി വേവിച്ചു വീണ്ടും സ്കീവർ വച്ചു കുത്തി നോക്കുക.)
തണുക്കുമ്പോൾ പ്രഷർ കുക്കറിൽ നിന്നു പുറത്തെടുത്തു ചൂട് ചായയോട് ഒപ്പം വിളമ്പുക
Read more :
- ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ സ്റ്റേയ്ഡ് പാലത്തിൻ്റെ ഉദ്ഘാടനം ഇന്ന്
- യുഡിഎഫ് പൊളിയുമോ? ലീഗ് – കോൺഗ്രസ് നിർണായക ചർച്ച ഇന്ന്; മുന്നണി യോഗം മാറ്റി
- ‘കരുത്തുറ്റ സാംസ്കാരിക മേഖല ലക്ഷ്യം’ മുഖ്യമന്ത്രിയുടെ മുഖാമുഖം ഇന്ന് തൃശൂരിൽ
- യുപി മുഖ്യമന്ത്രിയെ വധിക്കുമെന്ന വ്യാജ പ്രചാരണം: ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ പരാതി നൽകി സിദ്ധിഖ് കാപ്പന്‍റെ ഭാര്യ
- വന്യജീവി ആക്രമണം തടയാൻ വയനാട്ടിൽ കമാൻഡ് കൺട്രോൾ സെന്റർ; പ്രത്യേക സിസിഎഫ് ഓഫീസർക്ക് ചുമതല
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















