തിരുവനന്തപുരം:ഓപ്പൺ സർവകലാശാല വിസി മുബാറക് പാഷ ഗവർണർക്കു രാജി സമർപ്പിച്ചു.കോടതി നിർദേശപ്രകാരം പുറത്താക്കാൻ നോട്ടിസ് ലഭിച്ചതിനെ തുടർന്നാണ് രാജി.ഗവർണർ വിളിച്ചുചേർത്ത ഹിയറിങ്ങിനു ഓപ്പൺ സർവകലാശാല വിസി ഹാജരായില്ല.കാലിക്കറ്റ്, സംസ്കൃത, ഡിജിറ്റൽ സർവകലാശാല വിസിമാർ ഹിയറിങ്ങിൽ പങ്കെടുത്തു.
ഡിജിറ്റൽ സർവകലാശാലയുടെ വിസി നേരിട്ട് ഹിയറിങ്ങിനു ഹാജരായി. കാലിക്കറ്റ് വിസിയുടെ അഭിഭാഷകനും നേരിട്ടു ഹാജരായി. സംസ്കൃത സർവകലാശാല വിസിയുടെ അഭിഭാഷകൻ ഓൺലൈനിലൂടെ ഹാജരായി. മൂന്നു വിസിമാരും അയോഗ്യരാണെന്നു യുജിസി പ്രതിനിധി ഹിയറിങ്ങിൽ അറിയിച്ചു. വിസിമാർക്കോ അവർ ചുമതലപ്പെടുത്തുന്ന അഭിഭാഷകർക്കോ ഹിയറിങ്ങിൽ പങ്കെടുക്കാൻ അനുമതിയുണ്ടായിരുന്നു.
കാലിക്കറ്റ് വിസി നിയമനത്തിന്റെ സേർച്ച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറിയെ ഉൾപ്പെടുത്തിയതും സംസ്കൃത സർവകലാശാലയിൽ പാനലിനു പകരം ഒരു പേര് മാത്രം സമർപ്പിച്ചതും ഓപ്പൺ ഡിജിറ്റൽ സർവകലാശാലകളിൽ വിസിമാരെ യുജിസി പ്രതിനിധി കൂടാതെ ആദ്യ വിസിമാർ എന്ന നിലയിൽ സർക്കാർ നേരിട്ട് നിയമിച്ചതുമാണ് വിസി പദവി അയോഗ്യമാകാൻ കാരണമായി ചൂണ്ടിക്കാട്ടി ഗവർണർ നോട്ടിസ് നൽകിയത്.
ഗവർണർ വീണ്ടും ഹിയറിങ് നടത്താൻ നിർദേശിച്ച കോടതി ഉത്തരവ് ചോദ്യം ചെയ്‌തു സംസ്കൃത സർവകലാശാല വിസി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ ഫയൽ ചെയ്തുവെങ്കിലും ഫയലിൽ സ്വീകരിക്കാൻ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചിരുന്നു. പിഴ ഈടാക്കേണ്ടി വരുമെന്നു കോടതി വാക്കാൽ അഭിപ്രായപ്പെട്ടതിനെതുടർന്ന് അപ്പീൽ പിൻവലിക്കുകയായിരുന്നു.
Read more ….
- സർക്കാർ വിവരാവകാശ കമ്മിഷണർ ശുപാർശ നിയമന പട്ടിക മടക്കി അയച്ച് ഗവർണർ
- ഗുജറാത്തിൽ കോൺഗ്രസ്-എഎപി സീറ്റ് പ്രഖ്യാപിച്ചതിന് പിന്നാലെ അണികളോട് മാപ്പപേക്ഷയുമായി മുംതാസ് പട്ടേൽ
- മുംബൈയില്‍നിന്ന് മൗറീഷ്യസിലേക്കുള്ള വിമാനം അഞ്ച് മണിക്കൂർ വൈകി; വിമാനത്തിൽ കുടുങ്ങിയ യാത്രക്കാർക്ക് ശ്വാസംമുട്ടൽ
- ഇസ്രായേല്‍ വന്‍ തകര്‍ച്ചയില്‍; ജോലി തേടി പോയവര്‍ വെട്ടിലാകുമോ?
- നിങ്ങൾക്ക് ഈ ശീലമുണ്ടോ? പല്ലിലെ ഇനാമിൽ പെട്ടന്ന് കുറയും
തനിക്കും തന്റെ അഭിഭാഷകനും ഹിയറിങ്ങിൽ പങ്കെടുക്കാൻ അസൗകര്യമുണ്ടെന്നു കാണിച്ച് സംസ്‌കൃത വിസി ഗവർണറുടെ സെക്രട്ടറിക്കു കത്ത് നൽകിയെങ്കിലും ഗവർണറുടെ ഓഫിസ് ഓൺലൈനായി പങ്കെടുക്കാൻ നിർദേശിച്ചു. ഗവർണർ നോട്ടിസ് നൽകിയിരുന്ന കേരള, എംജി, കുസാറ്റ്, മലയാളം വിസിമാർ കാലാവധി പൂർത്തിയാക്കി വിരമിച്ചു. കെടിയു, കണ്ണൂർ, ഫിഷറീസ് വിസിമാർക്ക് കോടതിവിധി പ്രകാരം പദവി നഷ്ടപ്പെട്ടു.
















