തിരുവനന്തപുരം:ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ പോലിസ് സുരക്ഷാ ശക്തമാക്കി. വിപുലമായ സുരക്ഷാ ക്രമീകരണങ്ങളുമായി പൊലീസ്. പൊങ്കാല ദിവസം നഗരത്തിലാകെ 3500 ഓളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിപ്പിയ്ക്കും. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത തരത്തിൽ ഗതാഗത ക്രമീകരണം ഒരുക്കുമെന്ന് തിരുവനന്തപുരം ഡിസിപി വ്യക്തമാക്കി.
ആറ്റുകാൽ ക്ഷേത്രത്തിൽ ഉത്സവം ആരംഭിച്ചത് മുതൽ പൊലീസ് സുസ്സജ്ജമാണ്. നഗരത്തിൽ പ്രധാനപ്പെട്ട ഇടങ്ങളിൽ എല്ലാം കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ചിട്ടുണ്ട്. ക്ഷേത്ര പരിസരത്തും സുരക്ഷാ ശക്തമാണ്. 3500 ഓളം പൊലീസ് ഉദ്യോഗസ്ഥരാണ് പൊങ്കാല ദിവസം നഗരത്തിലാകെ സുരക്ഷാ ഒരുക്കുന്നത്. നഗരത്തിലെ റോഡുകളെ നാലായി തിരിച്ചാകും ഗതാഗത ക്രമീകരണമെന്ന് തിരുവനന്തപുരം ഡിസിപി നിധിൻരാജ് പി അറിയിച്ചു.
Read more ….
- ഗോവിന്ദന്‍റെ വെല്ലുവിളി ഏറ്റെടുക്കുന്നു:കെ എം ഷാജിയെ പിന്തുണച്ച് കെ.മുരളീധരന്‍
- എന്തെല്ലാം എഴുത്തിവിട്ടിട്ടും ജനം എന്തൊക്കെയാണ് സ്വീകരിക്കുന്നത് എന്ന് മനസ്സിലായല്ലോ; മുഖ്യമന്ത്രി
- പ്രതിഷേധം കടുപ്പിച്ച് കർഷകർ; മരിച്ച യുവകർഷകന് ആദരാഞ്ജലികൾ അർപ്പിച്ചു ഇന്ന് രാജ്യവ്യാപകമായി മെഴുകുതിരി തെളിച്ചു മാർച്ച് നടത്തും
- മുസ്‌ലിം വിവാഹ നിയമം റദ്ദാക്കി: ഉത്തരാഖണ്ഡിന് പുറമേ ഏകവ്യക്തി നിയമം നടപ്പാക്കാൻ അസം സർക്കാരും
- റഷ്യ– യുക്രെയ്ൻ യുദ്ധത്തിന്റെ രണ്ടു വർഷങ്ങൾ
നഗരത്തിലെ ചില റോഡുകളിൽ നിർമ്മാണം പ്രവർത്തനങ്ങൾ നടക്കുന്നത് മുന്നിൽ കണ്ടുള്ള ക്രമീകരണങ്ങളും പൊലീസ് ഒരുക്കുന്നുണ്ട്. ഷാഡോ പോലീസിന്റെ നിരീക്ഷണം, മഫ്തി പെട്രോളിംഗ്, ബൈക്ക് പട്രോളിംഗ് തുടങ്ങി ജനങ്ങളുടെ സുരക്ഷാ ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ സംവിധാനങ്ങളും പൊങ്കാല ദിവസം ഉണ്ടാകും. ആറ്റുകാൽ ക്ഷേത്രത്തിലും, ക്ഷേത്ര പരിസരത്തും ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് പൊങ്കാല ദിവസം പൊലീസ് ഒരുക്കുന്നതെന്നും ഡിസിപി നിധിൻരാജ് പി അറിയിച്ചു.
















