ആവശ്യമായ ചേരുവകൾ
ചെമ്മീൻ – 35-40 എണ്ണം
മുളകുപൊടി – 1 ടേബിൾസ്പൂൺ
കുരുമുളകുപൊടി – 1/2 ടീസ്പൂൺ
മഞ്ഞൾപൊടി- 1/2 ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1&1/2 ടീസ്പൂൺ
നാരങ്ങ നീര് – 1/2
ഉപ്പ് – ആവശ്യത്തിന്
മുട്ട – 2
മൈദ – 1/2 കപ്പ്
ചോളപ്പൊടി – 1/2 കപ്പ്
എണ്ണ – വറുക്കാൻ
തയാറാക്കുന്ന വിധം
ചെമ്മീൻ വൃത്തിയാക്കി എടുക്കുക. ചെമ്മീനിന്റെ വാലിന് തൊട്ടു മുകളിൽ വരെ ഞരമ്പിന്റെ മുകളിൽ കത്തി വച്ച് വരഞ്ഞ് ഒന്ന് പ്രസ്സ് ചെയ്തു പരത്തി എടുക്കുക. ചെമ്മീൻ രണ്ട് കഷണങ്ങളായി പിളരുന്നില്ലെന്ന് ഉറപ്പാക്കുക.
ഒരു പാത്രത്തിലേക്ക് ചെമ്മീൻ ചേർക്കുക. മുളകുപൊടി, കുരുമുളക് പൊടി, മഞ്ഞൾപ്പൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, നാരങ്ങ നീര്, ഉപ്പ് എന്നിവ ചേർക്കുക. മൃദുവായി യോജിപ്പിക്കാം. 20 മിനിറ്റ് മാറ്റി വയ്ക്കാം.
ഒരു ചെറിയ പാത്രത്തിൽ 2 മുട്ടയും ഉപ്പും ചേർക്കുക. നന്നായി അടിച്ചു എടുക്കുക. ഒരു പ്ലേറ്റിലേക്ക് മൈദ, ചോളപ്പൊടി, ഉപ്പ്, 1/4 ടീസ്പൂൺ കുരുമുളക് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജപ്പിക്കുക ( ഇഞ്ചി പൊടി, വെളുത്തുള്ളി പൊടി എന്നിവയും ചേർക്കാം).
ചെമ്മീൻ മുട്ടയുടെ മിശ്രിതത്തിൽ മുക്കി മൈദയില്‍ കോട്ട് ചെയ്ത്, ചെമ്മീനിൽ നിന്ന് അധിക മൈദ മിശ്രിതം നീക്കം ചെയ്യാൻ ചെമ്മീൻ നന്നായി കുടഞ്ഞു എടുക്കാം.
ഉയർന്ന തീയിൽ എണ്ണയിൽ 4 മിനിറ്റ് ഫ്രൈ ചെയ്യുക. എണ്ണയിൽ നിന്ന് നീക്കം ചെയ്ത് ടിഷ്യു പേപ്പറിൽ വയ്ക്കുക. ഇത് മയോണൈസ് അല്ലെങ്കിൽ കെച്ചപ്പ് ഉപയോഗിച്ച് വിളമ്പാം. ഒരു കിടിലൻ സ്റ്റാർട്ടർ റെഡി
Read more:
- സർക്കാർ അവഗണനക്കെതിരെ പകുതി മീശയെടുത്ത് ഉദ്യോഗാർഥികളുടെ പ്രതിഷേധം
- ലോക്സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം മാർച്ച് പകുതിയോടെ
- 10 മണ്ഡലങ്ങളിലെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാൻ ബിജെപി; തിരുവനന്തപുരത്ത് ശോഭനയും സുരേഷ്കുമാറും പരിഗണനയിൽ
- ഗാസ വെടിനിർത്തലുമായി ബന്ധപ്പെട്ട നിർണായക ചർച്ച ഇന്ന് പാരിസിൽ
- പൊലീസിനെതിരെ നടപടിയെടുക്കാതെ കർഷകന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് കുടുംബവും കർഷക സംഘടനകളും
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















