തിരുവനന്തപുരം: പ്രചാരണ ഗാന വിവാദത്തില്‍ ഐടി സെല്ലിന്റെ വിശദീകരണം തള്ളി ബിജെപി സംസ്ഥാന നേതൃത്വം. പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കിയ ഐടി സെല്‍ കണ്‍വീനറെ മാറ്റണമെന്നാവശ്യപ്പെട്ട് കെ സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ സമീപിച്ചു.
ജനറേറ്റര്‍ കേടായ സമയത്ത്, യൂട്യൂബില്‍ നിന്ന് പാട്ട് എടുക്കേണ്ടി വന്നതിനാലാണ് പ്രചാരണഗാനം മാറിപ്പോയതെന്നാണ് സോഷ്യല്‍ മീഡിയ വിഭാഗം നല്‍കിയ വിശദീകരണം. നടപടിയുടെ ആവശ്യമില്ലെന്നും കയ്യബദ്ധം മാത്രമാണിതെന്നും കേരളത്തിന്‍റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവ്ദേക്കര്‍ പ്രതികരിച്ചു. സംസ്ഥാന ഐടി സെല്ലി ന്റെ പ്രവർത്തനത്തില്‍ കേന്ദ്ര നേതൃത്വത്തിന് പൂർണ്ണ തൃപ്തിയുണ്ടെന്നും പ്രകാശ് ജാവ്‌ദേക്കർ കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് ജില്ലയിലെ പരിപാടിയിൽ ഉച്ചഭക്ഷണം എസ്സി, എസ്ടി നേതാക്കൾക്കൊപ്പം എന്നുള്ള പോസ്റ്റർ വിവാദം വലിയ വിവാദമായിരുന്നു. ഇതിനു പിന്നാലെ യാത്ര മലപ്പുറത്തെത്തിയപ്പോൾ ‘അഴിമതിക്ക് പേര് കേന്ദ്രഭരണമിന്ന് തച്ചുടയ്ക്കാൻ അണിനിരക്കുക കൂട്ടരേ’ എന്ന ഗാനം വിവാദത്തിലായി. ബിജെപി കേരളം എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തുവന്നത്.
ഇത് മനഃപൂര്‍വം അല്ലായെന്നാണ് മലപ്പുറത്തെ പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ടീം വിശദീകരിക്കുന്നത്. എന്നാല്‍ 2014 ന് ശേഷമാണ് ബിജെപി കേരളം എന്ന യൂട്യൂബ് ചാനല്‍ തുടങ്ങിയതെന്നും അതില്‍ പഴയ പാട്ടുകളില്ലെന്നും പാര്‍ട്ടി സംസ്ഥാന നേതൃത്വം ചൂണ്ടിക്കാട്ടുന്നു.
ഐടി സെല്‍ കണ്‍വീനര്‍ എസ് ജയശങ്കര്‍, സംസ്ഥാന അധ്യക്ഷനോട് രാഷ്ട്രീയപ്പക തീര്‍ക്കാന്‍ മനഃപൂര്‍വം പഴയപാട്ട് കയറ്റിവിട്ടുവെന്നാണ് ആരോപണം. ജയശങ്കറും ബിജെപി സംസ്ഥാന അധ്യക്ഷനും നേരത്തെ തന്നെ രണ്ട് തട്ടിലാണ്. ഇരുവരും തമ്മിലുള്ള ശീതയുദ്ധമാണ് തുടർച്ചയായി ഐടി സെൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് എന്നാണ് ചില ബിജെപി കേന്ദ്രങ്ങൾ നൽകുന്ന സൂചന. മുമ്പ് കുമ്മനം രാജശേഖരൻ പക്ഷക്കാരനായിരുന്ന ഐടി സെൽ ചെയർമാൻ എസ് ജയശങ്കർ ഇടക്കാലത്ത് സുരേന്ദ്രൻ പക്ഷത്തേക്ക് എത്തിയിരുന്നു. കുറച്ച് കാലം മുമ്പ് ഇരുവരും തമ്മിൽ അകലുകയും ബന്ധത്തിൽ വിള്ളൽ വീഴുകയും ചെയ്തിരുന്നുവെന്നാണ് ബിജെപി കേന്ദ്രങ്ങൾ തന്നെ പറയുന്നത്.
പത്തനംതിട്ട ജില്ലക്കാരനായ ജയശങ്കറുമായി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് സുരേന്ദ്രൻ അകലുന്നത് എന്നാണ് സൂചന. വിവാദങ്ങൾ ബോധപൂർവ്വമാണെന്നും പാർട്ടി അധ്യക്ഷനും ഐടി സെൽ ചെയർമാനും തമ്മിലുള്ള പടലപ്പിണക്കാണ് അതിന് പിന്നിൽ എന്നുമാണ് ബിജെപി കേന്ദ്രങ്ങൾ തന്നെ നൽകുന്ന സൂചന.
Read more :
- സന്ദേശ്ഖാലിയിലെ പ്രശ്നങ്ങൾക്കിടെ പ്രധാനമന്ത്രി മോദി മാർച്ച് ആറിന് പശ്ചിമ ബംഗാൾ സന്ദർശിക്കും : ഇരകളായ സ്ത്രീകളെ കണ്ടേക്കും
- മുംബൈ മീരാ റോഡിൽ നടത്താനിരുന്ന ടി രാജ സിംഗിൻ്റെ റാലിക്ക് അനുമതി നിക്ഷേധിച്ച് പോലീസ് : നടപടി വിദ്വേഷ പ്രസംഗങ്ങൾ കണക്കിലെടുത്ത്
- വൈ.എസ്.ആർ.സി.പി സർക്കാരിനെതിരെ നടത്തിയ ചലോ സെക്രട്ടേറിയറ്റ് മാർച്ചിനിടെ വൈഎസ് ശർമിള അറസ്റ്റിൽ
- വ്യാജ ജോലി വാഗ്ദാനത്തില്‍ റഷ്യയിലകപ്പെട്ട് ഇന്ത്യന്‍ യുവാക്കൾ : നാട്ടിലേക്ക് മടങ്ങാൻ കേന്ദ്രത്തിൻ്റെ ഇടപെടൽ തേടുന്നു
- നുഹ് അക്രമത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് കോൺഗ്രസ് എം.എൽ.എ മമ്മൻ ഖാനെതിരെ യു.എ.പി.എ ചുമത്തി പോലീസ്
















