ന്യൂഡൽഹി: സുരക്ഷാ ഭീഷണിയെ തുടർന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ഇസഡ് പ്ലസ് സുരക്ഷ. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് പുതിയ നടപടി.
സിആര്‍പിഎഫ് ആണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന് ഇനി മുതല്‍ സുരക്ഷ ഒരുക്കുക. 55 സിആര്‍പിഎഫ് ഉദ്യോഗസ്ഥരെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ദിവസേന 24 മണിക്കൂറില്‍ മൂന്ന് ഷിഫ്റ്റുകളിലായിട്ടായിരിക്കും ഖാര്‍ഗെയ്ക്ക് സിആര്‍പിഎഫിന്റെ പരിരക്ഷ.
വിഐപി സെക്യൂരിറ്റി പൊതുവെ ഇസഡ് പ്ലസ്, ഇസഡ്, വൈ, എക്സ് എന്നീ നാല് വിഭാഗങ്ങളിലായാണ് ഒരുക്കുന്നത്. ഇൻ്റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ടനുസരിച്ചാണ് സുരക്ഷയുടെ കാറ്റഗറി നിശ്ചയിക്കുന്നത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും ഇസഡ് പ്ലസ് സുരക്ഷയാണ് നൽകുന്നത്.
Read more :
- സന്ദേശ്ഖാലിയിലെ പ്രശ്നങ്ങൾക്കിടെ പ്രധാനമന്ത്രി മോദി മാർച്ച് ആറിന് പശ്ചിമ ബംഗാൾ സന്ദർശിക്കും : ഇരകളായ സ്ത്രീകളെ കണ്ടേക്കും
- മുംബൈ മീരാ റോഡിൽ നടത്താനിരുന്ന ടി രാജ സിംഗിൻ്റെ റാലിക്ക് അനുമതി നിക്ഷേധിച്ച് പോലീസ് : നടപടി വിദ്വേഷ പ്രസംഗങ്ങൾ കണക്കിലെടുത്ത്
- വൈ.എസ്.ആർ.സി.പി സർക്കാരിനെതിരെ നടത്തിയ ചലോ സെക്രട്ടേറിയറ്റ് മാർച്ചിനിടെ വൈഎസ് ശർമിള അറസ്റ്റിൽ
- വ്യാജ ജോലി വാഗ്ദാനത്തില്‍ റഷ്യയിലകപ്പെട്ട് ഇന്ത്യന്‍ യുവാക്കൾ : നാട്ടിലേക്ക് മടങ്ങാൻ കേന്ദ്രത്തിൻ്റെ ഇടപെടൽ തേടുന്നു
- നുഹ് അക്രമത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് കോൺഗ്രസ് എം.എൽ.എ മമ്മൻ ഖാനെതിരെ യു.എ.പി.എ ചുമത്തി പോലീസ്
















