ഗസ്സ: ഭക്ഷണസഹായത്തിനു കാത്തുനിന്ന പലസ്തീനികൾക്ക് നേരെ ക്രൂരതയുടെ പര്യായമായ ഇസ്രായേൽ അധിനിവേശസേനയുടെ വെടിവെപ്പ്. വടക്കൻ ഗസ്സയിൽ നടന്ന സംഭവത്തിൽ ഒരു പലസ്തീൻകാരൻ കൊല്ലപ്പെട്ടു. ഭക്ഷണത്തിനായി കാത്തിരുന്ന ജനക്കൂട്ടത്തിന് നേരെ യാതൊരു പ്രകോപനവുമില്ലാതെ ഇസ്രായേൽ സൈന്യം വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തലയിൽ വെടിയേറ്റ് നിലത്ത് തെറിച്ചുവീണയാളുടെ ചിത്രവും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
വെടിവയ്പും ആക്രമണവും രൂക്ഷമായതോടെ വടക്കൻ ഗാസയിൽ ഭക്ഷണം ഉൾപ്പെടെ സഹായവിതരണം നിർത്തിവച്ചതായി യുഎൻ ഏജൻസിയായ വേൾഡ് ഫുഡ് പ്രോഗ്രാം അറിയിച്ചു. ഏതാനും ദിവസം മുമ്പും സമാനരീതിയിലുള്ള ആക്രമണം ഭക്ഷണ വിതരണ കേന്ദ്രത്തിൽ നടന്നിരുന്നു. യുദ്ധതെത തുടർന്ന് പ്രദേശത്തെ ഏകദേശം 2.3 ദശലക്ഷം ആളുകൾ കൊടുംപട്ടിണിയിൽ കഴിയുന്ന സാഹചര്യത്തിലാണ് അന്താരാഷ്ട്ര നിയമങ്ങൾ എല്ലാം ലംഘിച്ച് സഹായ വിതരണ കേന്ദ്രത്തിൽ പോലും ഇസ്രായേൽ വൻ ആക്രമണം അഴിച്ചുവിടുന്നത്.
ഭക്ഷണത്തിന്റെയും ശുദ്ധജലത്തിന്റെയും അഭാവം രോഗവ്യാപനത്തിനും കുഞ്ഞുങ്ങളുടെ കൂട്ടമരണത്തിനും കാരണമാകുമെന്ന് നിരവധി യു.എൻ ഏജൻസികൾ തിങ്കളാഴ്ച മുന്നറിയിപ്പ് നൽകയിരുന്നു.
ഇതിനിടെ, വെടിനിർത്തൽ ആവശ്യപ്പെട്ട് യുഎൻ രക്ഷാ സമിതിയിൽ അൾജീരിയയുടെ പ്രമേയത്തിൽ വോട്ടെടുപ്പിനു മുൻപു ബദൽ പ്രമേയവുമായി യുഎസ് എത്തിയത് അപ്രതീക്ഷിത നീക്കമായി. വെടിനിർത്തലിനെ ഇതുവരെ എതിർത്തിരുന്ന യുഎസ്, ശേഷിക്കുന്ന ബന്ദികളെയെല്ലാം മോചിപ്പിക്കാനുള്ള താൽകാലിക വെടിനിർത്തൽ വേണമെന്നാണ് പ്രമേയത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
Read more :
- ‘മോദിയുടെ ഗ്യാരൻ്റിയിൽ ‘ ജാതീയത; സൂരേന്ദ്രൻ്റെ പദയാത്ര വിവാദത്തിൽ; ബഹിഷ്ക്കരിച്ച് ബിഡിജെഎസ്
- രക്തരൂക്ഷിതമായ ചരിത്രം പറയുന്ന മാതൃഭാഷാ ദിനം; ഹിന്ദുത്വ ഭാഷാ ദേശീയതയുടെ കാലത്ത് ഫെബ്രുവരി 21ൻ്റെ പ്രസക്തി
- വനിതാ മാധ്യമപ്രവര്‍ത്തകയെ തെറി വിളിച്ചതിന് ബി.ജെ.പി നേതാവും,നടനുമായ എസ്.വി ശേഖറിന് തടവും പിഴയും
- അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയലളിതയുടെ സ്വർണ, വജ്ര ആഭരണങ്ങൾ തമിഴ്നാടിനു മാർച്ചിൽ കൈമാറണമെന്ന് കർണാടക കോടതി
- മറാത്ത സംവരണ ബില്‍ ഐക്യകണ്ഠേന പാസാക്കി മഹാരാഷ്ട്ര നിയമസഭ : സർക്കാർ ജോലിക്കും വിദ്യാഭ്യാസത്തിനും 10% സംവരണം