ആവശ്യമായ ചേരുവകൾ
കോഴിമുട്ട –രണ്ടെണ്ണം
സവാള –ഒരെണ്ണം
തക്കാളി –ഒരു ചെറുത്
ഇഞ്ചി –ഒരു കഷണം
പച്ചമുളക് –ഒരെണ്ണം
കറിവേപ്പില –ഒരു തണ്ട്
വെളുത്തുള്ളി –രണ്ട് അല്ലി
ഗരം മസാല –അര ടീസ്പൂൺ
മുളകുപൊടി –ഒരു ടീസ്പൂണ്‍
മല്ലിപ്പൊടി –ഒരു ടീസ്പൂൺ
മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
എണ്ണ –ഒരു ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
സവാള കനം കുറച്ചു നീളത്തിൽ അരിയുക. തക്കാളി, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവയും അരിഞ്ഞെടുക്കുക.
ഒരു കുഴിയുള്ള പാത്രത്തിൽ എണ്ണ ഒഴിച്ചു ചൂടാകുമ്പോൾ സവാള, തക്കാളി, ഉള്ളി, ഇഞ്ചി, പച്ചമുളക് എന്നിവയെല്ലാം വഴറ്റുക. മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരം മസാലപ്പൊടി എന്നിവയും ചെറിയതീയിൽ വഴറ്റുക.
അരക്കപ്പു വെള്ളവും ഉപ്പും ചേർത്തു പുഴുങ്ങിയ മുട്ട അതിലേക്കു മുറിച്ചിടുക.
അരപ്പ് കുറുകിത്തുടങ്ങുമ്പോള്‍ തീയിൽ നിന്നിറക്കി ഉപയോഗിക്കുക.
Read more :
- ഇ.ഡിയിൽ ഹാജരാവാൻ തയ്യാറല്ലെന്ന് തോമസ് ഐസക്
- നവാസ് ഷരീഫ് – ബിലാവൽ ഭൂട്ടോ ചർച്ച എങ്ങുമെത്തിയില്ല
- സ്വതന്ത്ര റഷ്യയ്ക്കായുള്ള പോരാട്ടം തുടരാൻ യൂലിയ നവൽനയ
- ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 29,000 കവിഞ്ഞു: ഇസ്രയേൽ ആക്രമണം 8 ആഴ്ച കൂടി നീണ്ടേക്കും
- ഒന്നര വയസുകാരിയുടെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ, ഒപ്പം താമസിച്ച യുവാവിന് അയച്ച സന്ദേശം നിർണായകമായി
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















