ദിവസം തോറുമുള്ള മടുപ്പൻ ജീവിതം ഒന്ന് റിലാക്സ് ആകണമെന്നില്ലേ? എവിടെയെങ്കിലും പോയി ഇരിക്കാമെന്ന് ആണെങ്കിലോ രാവിലെ 8 മണി കഴിഞ്ഞാൽ വേനൽ ചൂടാണ്. മനസും, ജീവിതവുമൊന്നു തണുപ്പിക്കാൻ ഒരു യാത്ര അത്യാവശ്യമാണ്. തണുപ്പും, കോടയും ആസ്വദിച്ചു ഊട്ടിക്ക് വിട്ടാലോ?
ഇത് നിങ്ങൾക്ക് വെറുമൊരു ഊട്ടി യാത്രയായിരിക്കില്ല. സ്ഥിരം പോകുന്ന പോലെ പരിചിതമായ കാഴ്ചകളും കണ്ട കുറച്ച ഊട്ടി പൂവ് വാങ്ങി തിരിച്ചു വരുന്ന പതിവ് ആവർത്തിക്കേണ്ടി വരില്ല. കാരണം ഊട്ടിയിൽ പുതിയൊരു കാഴ്ച ഒരുങ്ങുന്നു.
ഊട്ടിയിലെ ഇപ്പോഴത്തെ ആകർഷണം ട്യൂലിപ് ചെടികളാണ്. ഊട്ടി സസ്യോദ്യാനത്തിലേക്ക് ചെന്നെത്തുവരെ അത്ഭുതപ്പെടുത്തുകയാണ് ഈ പൂക്കൾ. ട്യൂലിപ് കാണാൻ വേണ്ടി നിരവധി യാത്രക്കാരാണ് ഇവിടെ എത്തിയിരിക്കുന്നത്.
എല്ലാ വർഷവും മേയ് മാസത്തിൽ നടക്കുന്ന പുഷ്പമേളയിൽ പ്രദർശനത്തിന് വയ്ക്കുവാനാണ് ട്യൂലിപ് ചെടികൾ ഇവിടെ വളർത്തുന്നത്. വിവിധ നിറങ്ങളിലായി ഇരുന്നൂറോളം ട്യൂലിപ് ചെടികളാണ് ഇവിടെ ഈ സമയത്ത് കാണാൻ സാധിക്കുക.
ഊട്ടി പുഷ്പമേള പ്രദർശനം ലക്ഷ്യം വെച്ചാണ് അധികൃതർ ട്യൂലിപ് പുഷ്പങ്ങൾ നട്ടുവളർത്തിയിരിക്കുന്നത്. ഏകദേശം രണ്ടു മാസങ്ങള്‍ക്കു മുൻപാണ് ഹോർട്ടികൾച്ചർ വിഭാഗത്തിൻറെ നേതൃത്വത്തിൽ പുഷ്പങ്ങൾ വളർത്തിയത്.
ചെറിയ ചട്ടികളിൽ നിറയെ പൂത്തു നിൽക്കുന്ന ട്യൂലിപ് പുഷ്പങ്ങൾ സസ്യോദ്യാനത്തിലെ ഗ്ലാസ് ഹൗസിലാണ് കാണാൻ സാധിക്കുക.ഊട്ടിയിലെ ട്യൂലിപ് പുഷ്പങ്ങളെ അതിന്‍റെ എല്ലാ ഭംഗിയിലും കാണണമെങ്കിൽ പുഷ്പമേളയുടെ സമയത്ത് ഇവിടെ എത്തണം.
ഊട്ടി കൂടാതെ ഇന്ത്യയിൽ പ്രധാനമായും രണ്ടിടങ്ങളിലാണ് ട്യൂലിപ് പുഷ്പങ്ങൾ കാണാൻ സാധിക്കുന്നത്. ഡൽഹിയിൽ രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാനത്തിലും കാശ്മീരിൽ ശ്രീനഗറിലെ ഇന്ദിരാ ഗാന്ധി മെമ്മോറിയൽ ട്യൂലിപ് ഗാർഡനിലും പൂക്ക കാണാൻ സാധിക്കും.
വർഷത്തിൽ തിരഞ്ഞെടുത്ത സമയത്ത് മാത്രമാണ് ഇവിടെ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുന്നത്. ഈ സമയത്ത് വിവിധ രാജ്യങ്ങളിൽ നിന്നല്ല സഞ്ചാരികൾ ഇവിടെ എത്താറുണ്ട്
കാശ്മീരിലേക്കുള്ള യാത്രയിൽ ട്യൂലിപ് സീസൺ തിരഞ്ഞെടുക്കുന്ന സഞ്ചാരികളും ഉണ്ട്. ഈ വർഷം മാർച്ച് 19 മുതൽ ഏപ്രിൽ 20 വരെയാണ് കാശ്മീര്‍ ട്യൂലിപ് ഫെസ്റ്റിവൽ ഒരുക്കിയിരിക്കുന്നത്. ട്യൂലിപ് മുഴുവനായി പൂത്തുലഞ്ഞു നിൽക്കുന്ന കാഴ്ചയാണ് ഇവിടെ കാണാനുള്ളത്. ഇതിൽ തന്നെ ഏപ്രിൽ ആദ്യ ആഴ്ചയിലാണ് ട്യൂലിപ്പുകളുടെ കാഴ്ചയുണ്ടാവുന്നത്
ട്യൂലിപ് പൂക്കളുടെ ജനംദേശം തുർക്കിയാണ്. നെതർലാൻഡിലെ ഏറ്റവും വലിയ പൂന്തോട്ടമായ ക്യൂകെൻഹോഫ് തുലിപ് ഗാർഡൻസിലാണ് ഏറ്റവും കൂടുതൽ ട്യൂലിപ് കാണാൻ കഴിയുന്നത്. വഴിവക്കിലും തോട്ടങ്ങളിലും ഒക്കെ ഇവിടെ ധാരാളമായി ട്യൂലിപ് പുഷ്പങ്ങൾ കാണപ്പെടുന്നു.
ഇവിടെ സമയം നോക്കാൻ ക്ലോക്കുമില്ല, യാത്ര ചെയ്യാൻ വണ്ടിയുമില്ല: കേട്ടിട്ടുണ്ടോ ഈ ദ്വീപിനെ പറ്റി?
Travel trends: 2024 ലെ ട്രാവൽ ട്രെൻഡുകളെ കുറിച്ചറിയുമോ?
യാത്രികരുടെ സ്വർഗ്ഗ ഭൂമിയിലേക്ക് പോയാലോ?
Thanjavur ചോളന്റെ ചരിത്രമുറങ്ങുന്ന തഞ്ചയ്: ഒരിക്കലെങ്കിലും പോകണ്ടേ ഇവിടെക്ക്?
ഒരു സോളോ ട്രിപ്പ് ആഗ്രഹിക്കുന്നുണ്ടോ ? ഇവിടേക്ക് പോയാലോ ?
ഈ അവധിക്കാലത്ത് ഊട്ടി കാണാൻ പോകാന്‍ ആഗ്രഹമുണ്ടെങ്കിൽ ചെലവ് കുറഞ്ഞ യാത്രയ്ക്ക് കെഎസ്ആർടിസി ബസിനെ ആശ്രയിക്കാം. മലപ്പുറം കെഎസ്ആർടിസി ഡിപ്പോയുടെ സൂപ്പർഫാസ്റ്റ് സർവ്വീസിനു കയറിയാൽ പോക്കറ്റ് കാലിയാക്കാതെ ഊട്ടിയിലെത്താം.
രാവിലെ 11.00 ന് മലപ്പുറം ഡിപ്പോയിൽ നിന്ന് പുറപ്പെടുന്ന ബസ് നിലമ്പൂർ, വഴിക്കടവ്, ഗൂഡല്ലൂർ, നടുവട്ടം വഴി വൈകിട്ട് 04:00 ന് ഊട്ടിയിലെത്തും. ഊട്ടിയിൽ നിന്നും വൈകിട്ട് 04:45 ന് പുറപ്പെട്ട് രാത്രി 09:50 ന് മലപ്പുറത്ത് തിരിച്ചെത്താൻ.ടിക്കറ്റ് നിരക്ക് 174 രൂപയാണ്.
എന്നാൽ പിന്നെ യാത്രയ്ക്ക് ഒരുങ്ങുകയല്ലേ?