രാത്രി ഭക്ഷണം വളരെ ലളിതമാക്കാൻ ആണ് എല്ലാവരും ശ്രമിക്കുന്നത് അതുകൊണ്ടുതന്നെ വളരെ ലളിതവും പെട്ടെന്ന് തന്നെ ഉണ്ടാക്കാൻ പറ്റുന്നതുമായ ഒരു വിഭവമാണ് വെണ്ടക്ക ഉപ്പാടൻ.തനതായ മസാലക്കൂട്ടുകൾ ചേർത്തുകൊണ്ടാണ് ഈ വിഭവം തയ്യാറാക്കുന്നത്.ഭക്ഷണത്തോടൊപ്പം ഇതുണ്ടെങ്കിൽ വേറെ ഒന്നും തന്നെ വേണ്ട.
ചേരുവകൾ
.വെണ്ടക്ക -200 ഗ്രാം (1 ഇഞ്ച് കഷണങ്ങളായി മുറിക്കുക)
.പുളി-ചെറുനാരങ്ങ വലിപ്പത്തിൽ
.മഞ്ഞൾ പൊടി -1/4 ടീസ്പൂൺ
.വെളിച്ചെണ്ണ -1 ടീസ്പൂൺ
.കടുക് -1 ടീസ്പൂൺ
.കറിവേപ്പില -1 തണ്ട്
.ഉപ്പ് -ആവശ്യത്തിന്
.ഉലുവ -1 ടീസ്പൂൺ
.ഉണങ്ങിയ ചുവന്ന മുളക് -3 എണ്ണം
Read more :
- Hariyali Chicken Tikka | ഉത്തരേന്ത്യൻ രുചിയിൽ ചിക്കൻ ടിക്ക
- Ragi puttu | രാവിലെ റാഗി പുട്ട് ആയാലോ
- രാവിലെ ഉന്മേഷം കൂട്ടാൻ പഴംദോശ
- ‘ആദ്യ തമിഴ് സിനിമയുടെ ഷൂട്ടിന് ശേഷം കുറ്റബോധം തോന്നി’: നവാസുദ്ദീന്‍ സിദ്ദിഖി| Nawazuddin Siddiqui
- പോലീസുകാരുടെ ജീവിതപ്രശ്നങ്ങൾ ലഘുവായി പറഞ്ഞുവെക്കുന്ന ചിത്രം: ‘തുണ്ട്’ റിവ്യൂ| Thundu Review
തയ്യാറാക്കുന്ന വിധം
വെണ്ടക്ക ഉപ്പാടൻ ഉണ്ടാക്കുന്നതിനായി ചെറുനാരങ്ങാ വലിപ്പമുള്ള പുലി ചൂടുവെള്ളത്തിൽ ഇട്ടതിനു ശേഷം അതിലേ നീര് എടുത്തുമാറ്റുക.ഒരു പാത്രത്തിൽ ഉലുവയും ഉണങ്ങിയ ചുവന്ന മുളകും ഇട്ട് നന്നായി ചൂടാക്കി എടുക്കുക ഒരു മനം വരുന്നവരെ ചൂടാക്കാവുന്നതാണ്.അതിനു ശേഷം അത് നന്നായി പൊടിച്ചെടുക്കുക.ഇനി നമ്മുക്ക് എന്ന ചൂടാക്കി അതിലേക്ക് കടുക് ഇട്ട് പൊട്ടിക്കാം.
കൂടെ ഇഞ്ചിയും കറിവേപ്പിലയും കൂടെ ഇടാം.ഇതിലേക്ക് വെണ്ടക്ക ഇടം നന്നായി അത് വഴറ്റിയെടുക്കാം.അതിനുശേഷം പുളിനീര് ഒരു കപ്പ് വെള്ളത്തിൽ ചേർത്തി ഇതിലേക്ക് ഒഴിക്കാം.അതിൽ മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് ഇളക്കാം.3-4മിനുറ്റ് നന്നായി വേവിച്ചതിനു ബിശേഷം ബാക്കി ചേരുവകൾ ഇതിലേക്ക് ചേർത്ത് വേവിക്കാം.കുറച്ച കട്ടിയായി മാറിയതിനു ശേഷം ചോറിനുകൂടെയോ മറ്റും നമ്മുക്ക് കഴിക്കാവുന്നതാണ്.