ആവശ്യമായ ചേരുവകള്‍
കൂന്തള്‍ -100 ഗ്രാം
സവാള -2 എണ്ണം
തേങ്ങ ചിരകിയത് -4 ടീസ്പൂണ്‍
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് -2 ടീസ്പൂണ്‍
പച്ചമുളക് -4 എണ്ണം
മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
മല്ലിപ്പൊടി -അര ടീസ്പൂണ്‍
മുളകുപൊടി -1 ടീസ്പൂണ്‍
കുരുമുളക് പൊടി -1 ടീസ്പൂണ്‍
കറിവേപ്പില, ഉപ്പ്, ചപ്പ്, പൊതിന -പാകത്തിന്
തയാറാക്കുന്ന വിധം
കൂന്തള്‍ നന്നായി നുറുക്കിയെടുത്ത് ചെറുതായി അരിഞ്ഞ് പച്ചമുളക്, തേങ്ങ ചിരകിയത്, കറിവേപ്പില, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് ചെറുതീയില്‍ വഴറ്റുക.
ബ്രൗണ്‍ നിറമാകുമ്പോള്‍ ഇഞ്ചി, വെളുത്തുള്ളി, മുളകുപൊടി, മല്ലിപൊടി, കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് പാത്രം അടച്ചുവെച്ച് വേവിക്കുക.
വെള്ളം വറ്റി മീന്‍ നെരിഞ്ഞു വരുമ്പോള്‍ അടുപ്പില്‍ നിന്ന് മാറ്റിവെക്കുക. എന്നിട്ട് കറിവേപ്പില പൊതിന, ചപ്പ് മുകളില്‍ ഇട്ട് കൊടുക്കുക.
Read more:
- ലബനാൻ വ്യോമാക്രമണം; മരണം പത്തായി
- നാടുകടത്തലിൽ നിന്നും ഫലസ്തീനികൾക്ക് താൽക്കാലിക സംരക്ഷണവുമായി ജോ ബൈഡൻ
- ഗ്യാൻവാപിയിലെ പൂജ: വിധി പറയാൻ മാറ്റി
- കോഴിക്കോട് പേരാമ്പ്രയില്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കവേ ടിപ്പര്‍ ലോറി ഇടിച്ച് യുവതിക്ക് പരിക്ക്
- ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കണമെന്നാവശ്യവുമായി ചിലിയിൽ ബഹുജന പ്രതിഷേധം
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















