കേരളത്തിലെ ആദ്യ ഹജ്ജ് വിമാനം മേയ്‌ 26ന്

 മലപ്പുറം: കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന കേരളത്തിൽ നിന്നുള്ള ഈ വർഷത്തെ ആദ്യ സർവിസ് മേയ് 26ന്. നിലവിലുള്ള ഷെഡ്യൂൾ പ്രകാരം മൂന്ന് വിമാനത്താവളങ്ങളിൽ നിന്നും രണ്ടാംഘട്ടത്തിലാണ് ഹജ്ജ് സർവിസ്. മേയ് 26 മുതൽ ജൂൺ ഒമ്പത് വരെയാണ് തീർഥാടകർ പുറപ്പെടുക.

          കേരളത്തിൽ നിന്നുള്ളവർ ജിദ്ദയിലേക്കാണ് യാത്ര തിരിക്കുക. കരിപ്പൂരിൽ നിന്ന് 9,770, കൊച്ചിയിൽ നിന്ന് 4,309, കണ്ണൂരിൽ നിന്ന് 2,956 തീർഥാടകരാണ് പോകുന്നത്. കരിപ്പൂരിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസും കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിൽ നിന്ന് സൗദിയയുമാകും സർവിസ് നടത്തുക. മേയ് ഒമ്പതിനാകും ഇന്ത്യയിൽ നിന്നുള്ള ആദ്യ വിമാനം പുറപ്പെടുക. ജൂലൈ ഒന്നു മുതൽ 21 വരെയാണ് മടക്കയാത്ര.

Read also: സംസ്ഥാനത്ത് വ്യാപാരി-വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ച വ്യാപക കടയടപ്പ് സമരം ഇന്ന്

ഉപമുഖ്യമന്ത്രി നിയമനം: ഹരജി സു​പ്രീം കോ​ട​തി ത​ള്ളി

 യു.പിയിലെ ജോഡോ യാത്ര 5 ദിവസമായി ചുരുക്കി

ട്രം​പി​ന്റെ പ്രസ്താവന യു.​എ​സി​ന്റെ​യും നാ​റ്റോ രാ​ജ്യ​ങ്ങ​ളു​ടെ​യും സുരക്ഷ ദുർബലപ്പെടുത്തുമെന്ന് നാറ്റോ

പാകിസ്താനിൽ സഖ്യ സർക്കാർ രൂപീകരിക്കുന്നതിനു വേണ്ടിയുള്ള ചർച്ചകൾ നടക്കുന്നു

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക