Duck Roast | താറാവ് റോസ്റ്റ്

 ആവശ്യമായ ചേരുവകൾ 

താറാവ് – ഒരെണ്ണം (ഒന്നര കിലോ)

ചെറുതായി അരിഞ്ഞ സവാള – അരക്കിലോ

ഇഞ്ചി – 75 ഗ്രാം

വെളുത്തുള്ളി- 50 ഗ്രാം (അരച്ചെടുക്കുക)

പച്ചമുളക്- 10 എണ്ണം

വേപ്പില- ആവശ്യത്തിന്

മുളകുപൊടി- 50 ഗ്രാം

മല്ലിപ്പൊടി- 25 ഗ്രാം

മഞ്ഞള്‍പ്പൊടി- ആവശ്യത്തിന്

തക്കാളി- കാൽ കിലോ

തേങ്ങക്കൊത്ത് -കുറച്ച്

ഗരംമസാല- രണ്ട് ടീസ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

വെളിച്ചെണ്ണ – കാൽ കിലോ

തയാറാക്കുന്ന വിധം

താറാവ് ചെറിയ കഷണങ്ങളാക്കി കഴുകിവെക്കുക. 

      ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ സവാള തവിട്ട് നിറമാകുന്നതുവരെ വഴറ്റുക. 

      ശേഷം ഇഞ്ചി, വെളുത്തുള്ളി അരച്ചതും പച്ചമുളകും ചേര്‍ത്ത് നന്നായി വരട്ടുക. 
 
       അതിലേക്ക് മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ക്കുക. 

       ആവശ്യത്തിന് വെള്ളം ചേർത്ത് തിളച്ചുവരുമ്പോള്‍ താറാവും വേപ്പിലയും തേങ്ങ​ക്കൊത്തും ചേര്‍ക്കുക. 

         വെന്ത് വരുമ്പോള്‍ ഗരംമസാല ചേര്‍ത്ത് നന്നായി വെള്ളമൊക്കെ വറ്റിച്ച്​ ഇറക്കുക.

        സൂപർ ടേസ്റ്റി ആയ താറാവ് റോസ്സ്റ് തയ്യാർ 

Read also: Kappa Biryani | നാടൻ കപ്പ ബിരിയാണി തയ്യാറാക്കിയാലോ

 Nei Payasam | എളുപ്പത്തിൽ ഒരു രുചിയൂറും നെ​യ് പാ​യ​സം തയ്യാറാക്കാം

Beef Chilli | കിടിലൻ ബീഫ് ചില്ലി

Fried fish | ഒരടിപൊളി മീൻ പൊള്ളിച്ചത്​

 Biryani tea | ബിരിയാണി ചായ ഉണ്ടാക്കാം