കൊച്ചി: മസാല ബോണ്ട് കേസിലെ ഇഡി നടപടിക്കെതിരെ മുൻ ധനമന്ത്രി ഡോ ടി എം തോമസ് ഐസക്കും കിഫ്ബി സിഇഒ കെ.എം എബ്രഹാമും സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇഡി വേട്ടയാടുകയാണെന്നും, സിംഗിൾ ഉത്തരവിന് വിരുദ്ധമായാണ് സമൻസ് അയച്ചുതന്നുമാണ് ഇരുവരുടെയും വാദം. എന്നാൽ ആവശ്യപ്പെട്ട വിവരങ്ങൾക്ക് നൽകുന്നില്ലെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നുമാണ് ഇഡി കോടതി അറിയിച്ചത്.
ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്റ്റ് (ഫെമ) ചട്ട ലംഘനം ആരോപിക്കപ്പെടുന്ന കിഫ്ബി മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിന് അഞ്ചാം തവണയും ഇ ഡി നോട്ടിസ് അയച്ചിരുന്നു. നാളെ കൊച്ചി ഓഫിസിൽ ഹാജരാകാനായിരുന്നു നിർദേശം. കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കാനും ആവശ്യപ്പെട്ടിരുന്നു. അന്വേഷണം നിശ്ചലമാക്കാൻ കിഫ്ബിയും തോമസ് ഐസക് അടക്കമുള്ള എതിർകക്ഷികളും ബോധപൂർവം ശ്രമിക്കുന്നതായി ഇഡി ഹൈക്കോടതിയിൽ നേരത്തെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കുറ്റപ്പെടുത്തിയിരുന്നു.
Read more….
- മാരത്തൺ ലോക റെക്കോർഡ് ഉടമ കെൽവിൻ കിപ്റ്റം വാഹനാപകടത്തിൽ മരിച്ചു
- കേരള കോണ്‍ഗ്രസ് (എം) ഇന്ന് നടക്കുന്ന നേതൃയോഗത്തിൽ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കും
- കർഷകരുടെ ‘ ദില്ലി ചലോ’ മാർച്ച് നാളെ: ഡൽഹി അതിർത്തിയിൽ നിരോധനാജ്ഞ
- വിചാരണ കോടതികളെ ‘കീഴ്‌കോടതി’കളെന്ന് വിശേഷിപ്പിക്കരുത് -സുപ്രീംകോടതി
- ഹൽദ്വാനി സംഘർഷവുമായി ബന്ധപ്പെട്ട് 25 പേർകൂടി അറസ്റ്റിൽ
ഇഡി സമൻസിനെ എല്ലാവരും ഭയക്കുന്നത് എന്തിനെന്ന് ചോദിച്ച കോടതി പ്രാഥമിക വിര ശേഖരണത്തിനാണ് രേഖകൾ ആവശ്യപ്പെട്ടതെന്നും ചൂണ്ടിക്കാട്ടിയിരുന്നു. സമൻസിനോട് പ്രതികരിക്കുകയാണ് വേണ്ടതെന്നും അന്വേഷണത്തിൽ ഇടപെടില്ലെന്നും കോടതി ആവർത്തിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















