Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

റഫയിൽ കരയാക്രമണത്തിന് ഇസ്രായേൽ തയാറെടുക്കുന്നതായി റിപ്പോർട്ട്: രണ്ട് പദ്ധതികൾ തയാറാക്കാൻ നെതന്യാഹുവിന്റെ ഉത്തരവ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 10, 2024, 02:06 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ലക്ഷക്കണക്കിന് അഭയാർഥികൾ തിങ്ങിപ്പാർക്കുന്ന തെക്കൻ ഗസ്സയിലെ റഫയിൽ കരയാക്രമണത്തിന് ഇസ്രായേൽ തയാറെടുക്കുന്നതായി റിപ്പോർട്ട്. റഫയിലെ ജനങ്ങളെ ഒഴിപ്പിച്ചശേഷമാകും സൈനിക നടപടിയെന്നാണ് പറയുന്നത്.

റഫയിലെ പ്രവർത്തനങ്ങൾ സംബന്ധിച്ച തയ്യാറെടുപ്പിനെക്കുറിച്ച് മേഖലയിലെ നിരവധി രാജ്യങ്ങളെയും അമേരിക്കയെയും അറിയിച്ചതായി ഇസ്രായേലി പബ്ലിക് ബ്രോഡ്കാസ്റ്റർ കെ.എ.എൻ റിപ്പോർട്ട് ചെയ്യുന്നു.

റഫയിലെ കരയാക്രമണം രണ്ടാഴ്ചക്കകം ആരംഭിച്ചേക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യു.എസ് സ്റ്റേറ്റ് സെക്രട്ടറി ബ്ലിങ്കനെ അറിയിച്ചതായാണ് വിവരം. രണ്ട് പദ്ധതികൾ തയാറാക്കാനാണ് നെതന്യാഹു സൈന്യത്തോട് ഉത്തരവിട്ടത്.

റഫയിൽനിന്ന് സിവിലിയന്മാരെ ഒഴിപ്പിക്കാനുള്ള പദ്ധതിയാണ് ഒന്ന്. ഹമാസ് പോരാളികളെ കണ്ടെത്തി കീഴടക്കുകയാണ് രണ്ടാമത്തേത്.

വടക്കൻ ഗസ്സയിൽനിന്നും മധ്യഗസ്സയിൽനിന്നും കുടിയൊഴിപ്പിക്കപ്പെട്ട ജനങ്ങൾ ഈജിപ്ത് അതിർത്തിയോട് ചേർന്ന റഫയിലാണ് അഭയം തേടിയിരിക്കുന്നത്. ഏകദേശം 10 ലക്ഷത്തോളം പേർ ഇവിടെ കഴിയുന്നുണ്ടെന്നാണ് വിവരം. പലരും ടെന്റടിച്ച് പ്രതികൂല സാഹചര്യങ്ങളിൽ ദുരിതപൂർണമായ ജീവിതമാണ് നയിക്കുന്നത്.

എന്നാൽ, ഇവിടെയും ഇസ്രായേലിന്റെ അധിനിവേശ സേന വ്യോമാക്രമണം തുടങ്ങിയിട്ടുണ്ട്. വ്യാഴാഴ്ച രാത്രി വീട്ടിനുനേരെ നടത്തിയ ആക്രമണത്തിൽ 15 പേരും വെള്ളിയാഴ്ച നടത്തിയ ആക്രമണത്തിൽ മൂ​​ന്നു കു​​ട്ടി​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ എ​​ട്ടു​​പേ​​രും കൊ​​ല്ല​​പ്പെ​​ട്ടു.

അതേസമയം, റഫയിലെ ആക്രമണം വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഹ്യൂമൻ റൈറ്റ്‌സ് വാച്ച് മുന്നറിയിപ്പ് നൽകി. മാ​​നു​​ഷി​​ക സ​​ഹാ​​യം എ​​ത്തി​​ക്കാ​​നു​​ള്ള പ്ര​​വേ​​ശ​​ന ക​​വാ​​ട​​മാ​​യ റ​​ഫ​​യി​​ൽ ഇ​​സ്രാ​​യേ​​ൽ ആ​​ക്ര​​മ​​ണം ന​​ട​​ത്തു​​ന്ന​​തി​​നെ പി​​ന്തു​​ണ​​ക്കി​​ല്ലെ​​ന്ന് അ​​മേ​​രി​​ക്ക​​ൻ ദേ​​ശീ​​യ സു​​ര​​ക്ഷ കൗ​​ൺ​​സി​​ൽ വ​​ക്താ​​വ് ജോ​​ൺ കി​​ർ​​ബി വ്യാ​​ഴാ​​ഴ്ച വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു.

ReadAlso:

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാൻ: അമേരിക്കൻ ആക്രമണം വഷളാക്കാൻ ഇടയാക്കുമെന്ന് ഇറാൻ‌ | Iran takes control of Strait of Hormuz

സൗദിയിൽ അരാംകോയുടെ ഹെലികോപ്റ്റർ തകർന്നു വീണു; 14 മരണം | Saudi Aramco helicopter crashes in Saudi Arabia’s Ras Tanura, 14 killed

വെനസ്വേല ഭൂകമ്പം; മരണം 164 ആയി; രക്ഷാദൗത്യ സംഘത്തെ അയച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി | Venezuela earthquake: Death toll rises to 164

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ | Iran closes the Strait of Hormuz again and warns of further measures

ഗ​​സ്സ​​യി​​ലെ ഇ​​​സ്രാ​​യേ​​ൽ ആ​​ക്ര​​മ​​ണം പ​​രി​​ധി​​വി​​ടു​​ന്ന​​താ​​യി അമേരിക്കൻ പ്ര​​സി​​ഡ​​ന്റ് ജോ ബൈ​​ഡ​​നും ക​​ഴി​​ഞ്ഞ ദി​​വ​​സം മാ​​ധ്യ​​മ​​ങ്ങ​​ളോ​​ട് പ​​റ​​ഞ്ഞു. യു.​​എ​​സ് സൈ​​നി​​ക സ​​ഹാ​​യം വാ​​ങ്ങു​​ന്ന രാ​​ജ്യ​​ങ്ങ​​ൾ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ പാ​​ലി​​ക്ക​​ണ​​മെ​​ന്ന് ബൈ​​ഡ​​ൻ ഭ​​ര​​ണ​​കൂ​​ടം ആ​​വ​​ശ്യ​​പ്പെ​​ട്ടു.

അതേസമയം, ഗസ്സയിലെ ജനങ്ങൾക്ക് മാനുഷിക സഹായം നൽകാൻ അമേരിക്കയുമായി ചേർന്ന് പ്രവർത്തിക്കാൻ ഈജിപ്ത് സന്നദ്ധത പ്രകടിപ്പിച്ചു. വിവിധ രാജ്യങ്ങളുമായി സഹകരിച്ച് റഫ അതിർത്തിയിലൂടെ ഗസ്സയിലേക്ക് നിരവധി സഹായങ്ങളാണ് ഈജിപ്ത് നൽകിക്കൊണ്ടിരിക്കുന്നത്.

നിയന്ത്രണങ്ങളോ വ്യവസ്ഥകളോ ഇല്ലാതെ ഈജിപ്ത് റഫ അതിർത്തി നേരത്തെ തന്നെ തുറന്നിട്ടുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നടത്തിയ പരാമർശങ്ങൾക്ക് മറുപടിയായി ഈജിപ്ത് പ്രസിഡൻറ് പ്രസ്താവനയിൽ പറഞ്ഞു.

അതിർത്തി തുറന്ന് സഹായം അനുവദിക്കണമെന്ന് താൻ ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസിയോ​ട് ആവശ്യപ്പെട്ടിരുന്നു​വെന്ന് കഴിഞ്ഞദിവസം ബൈഡൻ അവകാശപ്പെട്ടിരുന്നു.

ഗസ്സയിലേക്ക് മാനുഷിക സഹായം എത്തിക്കാനും ഫലസ്തീൻ സഹോദരങ്ങൾക്ക് ആശ്വാസം നൽകാനും ഈജിപ്ത് നിര​ന്തരം ​ശ്രമിക്കുന്നുണ്ടെന്ന് പ്രസ്താവനയിൽ അറിയിച്ചു. ആക്രമണം തുടങ്ങിയത് മുതൽ ഈജിപ്ത് റഫ അതിർത്തി യാതൊരു നിയന്ത്രണങ്ങളും വ്യവസ്ഥകളും ഇല്ലാതെ തന്നെ തുറന്നിരുന്നു.

വിവിധ രാജ്യങ്ങളുടെ സഹായത്തോടെ വലിയ രീതിയിൽ മാനുഷിക സഹായവും ദുരിതാശ്വാസ വസ്തുക്കളും സമാഹരിച്ച് ഗസ്സക്ക് നൽകി.

ഈ മേഖലയിലേക്ക് സഹായം എത്തുന്നത് ഉറപ്പാക്കാൻ ഈജിപ്ത് ബന്ധപ്പെട്ട എല്ലാ കക്ഷികളിലും കാര്യമായ സമ്മർദ്ദം ചെലുത്തി. അതേസമയം, ഫലസ്തീൻ അതിർത്തി ഭാഗത്ത് ഇസ്രായേൽ തുടർച്ചയായി ബോംബാക്രമണം നടത്തുകയുണ്ടായി. ഇത് പലപ്പോഴും സഹായം എത്തിക്കാനുള്ള പ്രവർത്തനത്തെ തടസ്സപ്പെടുത്തി.

ആക്രമണം അവസാനിച്ചയുടൻ തന്നെ ആവശ്യമായ അറ്റകുറ്റപ്പണികളും സാങ്കേതിക ക്രമീകരണങ്ങളും നടത്തി മാനുഷിക സഹായം എത്തിക്കുന്നത് പുനരാരംഭിച്ചു. ഫലസ്തീനികളെ അവരുടെ മണ്ണിൽനിന്ന് ബലം പ്രയോഗിച്ച് കുടിയിറക്കാൻ ശ്രമിക്കുന്ന ഏതൊരു ശ്രമവും പരാജയപ്പെടുത്തുമെന്നും ഈജിപ്ത് വ്യക്തമാക്കി.

മാനുഷിക സഹായങ്ങൾക്ക് വേണ്ടി റഫ അതിർത്തി തുറക്കാൻ ഈജിപ്ത് ആദ്യം സന്നദ്ധ കാണിച്ചില്ലെന്നാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞദിവസം പറഞ്ഞത്. താൻ അവരോട് സംസാരിച്ച് ഗേറ്റ് തുറക്കുന്നതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി.

Read more…..

. പാകിസ്താൻ തെരഞ്ഞെടുപ്പ്: അമ്പരപ്പിച്ച് ഇംറാൻ ഖാൻ

. ഇസ്രായേലിലേക്കുള്ള വിമാന സർവിസ് ഉടൻ പുനരാരംഭിക്കും: ബ്രിട്ടീഷ് എയർവേയ്‌സ്

. പിഎംഎൽഎൻ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന് പ്രഖ്യാപനം; പാക്കിസ്ഥാനിൽ വിജയം അവകാശപ്പെട്ട് നവാസ് ഷെരീഫ്

. ഗസ്സയിലെ വെടിനിർത്തലിനുള്ള ആന്‍റണി ബ്ലിങ്കന്‍റെ ദൗത്യം പരാജയം

. 24 മണിക്കൂറിനിടെ റഫയിൽ വ്യോമാക്രമണത്തിൽ അഞ്ച് കുട്ടികൾ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു

ഇസ്രായേലി ഭാഗത്തെ ഗേറ്റ് തുറക്കാൻ നെതന്യാഹുവിനോടും സംസാരിച്ചു. ഗസ്സയിൽ മാനുഷിക സഹായം ലഭിക്കാൻ താൻ വളരെ കഠിനമായി പരിശ്രമിക്കുകയാണ്. നിരപരാധികളായ ധാരാളം പേർ പട്ടിണി കിടക്കുന്നു, ഒരുപാട് പേർ മരിച്ചുവീഴുകയാണ്. ഇതിന് ഉടൻ അവസാനം കാണണമെന്നുമാണ് ബൈഡൻ പറഞ്ഞത്.

ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 27,947 ആയി. 67,459 പേർക്കാണ് പരിക്കേറ്റത്.

 

Latest News

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹ വിവാദം: ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി | Madhya Pradesh court rejects kumbh mela viral star’s husband’s anticipatory bail plea

മുട്ടില്‍ മരം മുറി കേസ്: ‘കേസ് അട്ടിമറിക്കാന്‍ നീക്കം, ഗൂഢാലോചനയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം’; പ്രകൃതി സംരക്ഷണ സമിതി | prakrithi samrakshana samithi allegations on muttil tree felling case

കുടിശിക തീര്‍ക്കാതെ ഇന്റര്‍നെറ്റ് സേവനം നല്‍കില്ലെന്ന് ജിയോ; നിരത്തിലെ എഐ ക്യാമറകള്‍ കണ്ണടച്ചു; നല്‍കാനുള്ളത് 90 കോടി | motor vehicle department’s ai cameras stopped working

കെസിഎ – എൻ.എസ്.കെ ട്വന്റി 20 ചാമ്പ്യൻഷിപ്പ്: മലപ്പുറവും കംബൈൻഡ് ഡിസ്ട്രിക്ട്സും സെമിയിൽ

ദക്ഷിണ വ്യോമസേനാ മേധാവിയായിഎയർമാർഷൽ ജസ്‌വീർ സിംഗ് മാൻ ചുമതലയേറ്റു 

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies