അജ്മാൻ: ഇൻകാസ് അജ്മാൻ ‘പൊൻനിലാവ്-2023’ എന്ന പേരിൽ ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. അജ്മാൻ റിയൽ സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് കെ.എസ്. ഉദയഭാനുവിന്റെ അധ്യക്ഷതയിൽ ഡോ. സൗമ്യ സരിൻ ഉദ്ഘാടനം ചെയ്തു.
രക്ഷാധികാരി ജഗദീഷ് കൊച്ചിക്കൽ, ജനറൽ സെക്രട്ടറി മുഹമ്മദ് ഷാഫി എം.പി, ടഷറർ എം. ശംസുദ്ദീൻ, അഡ്വ. സന്തോഷ് കെ. നായർ, ടി.കെ. ശ്രീനാഥ്, കെ.ജി. ഗിരീഷ് എന്നിവർ സംസാരിച്ചു. വർക്കിങ് പ്രസിഡന്റ് ജോഷി കെ. വർഗീസ്, വൈസ് പ്രസിഡന്റ് അനന്തൻ കൊളച്ചേരി, ഫാമി ഷംസുദ്ദീൻ, ജോ. സെക്രട്ടറി നവാസ് പാലപ്പെട്ടി, ജോ. ട്രഷറർ ഷാഹിൽ നരണിപ്പുഴ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഇൻകാസ് കുടുംബാംഗങ്ങളുടെ തിരുവാതിര, ഒപ്പന തുടങ്ങിയ വിവിധ കലാപരിപാടികൾക്കുപുറമെ ഘോഷയാത്ര, ചെണ്ടമേളം, ഗാനമേള എന്നിവയും അരങ്ങേറി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















