കൂറ്റനാട്: പോക്സോ കേസില്‍ ചാലിശ്ശേരിയിലെ ജ്വല്ലറി ഉടമ അറസ്റ്റിൽ. ചാലിശ്ശേരി സ്വദേശിയായ നിസാറി(35)നെയാണ് അറസ്റ്റ് ചെയ്തത്. ചാലിശ്ശേരി പൊലീസ് ആണ് ഞായറാഴ്ച രാത്രി പ്രതിയെ അറസ്റ്റ് ചെയ്തത്.
മറ്റൊരു വീട്ടില്‍ രാത്രി അതിക്രമിച്ച് കയറിയ ഇയാൾ മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ ഇടയില്‍ കയറിക്കിടക്കുകയായിരുന്നു. കുട്ടികള്‍ ബഹളംവച്ചതോടെ ഓടി രക്ഷപ്പെടുകയും ചെയ്തു. ഈ സമയം കുട്ടികളുടെ രക്ഷിതാക്കള്‍ വീട്ടിലുണ്ടായിരുന്നില്ല.
തുടര്‍ന്ന്, വിവരമറിഞ്ഞ് ചാലിശ്ശേരി പൊലീസ് കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. അറസ്റ്റിലായ പ്രതിയെ പട്ടാമ്പി കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം