കോഴിക്കോട് : ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്മെന്റ് കൗൺസിൽ (എൻസിഡിസി) കോർ കമ്മിറ്റി യോഗം അന്താരാഷ്‌ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ നടക്കുന്ന ദിനാചരണമാണ് അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം. 1989 മുതൽ എല്ലാ വർഷവും ജൂൺ 26 ന് ഇത് ആചരിക്കുന്നു. മയക്കുമരുന്ന് ദുരുപയോഗം, അനധികൃത മരുന്ന് വ്യാപാരം എന്നിവയ്ക്കെതിരെ അവബോധമുണ്ടാക്കുന്നതിനാണ് ഈ ദിനാചരണം ലക്ഷ്യമിടുന്നത്.
യുവാക്കളിലും സ്കൂൾ കോളേജ് വിദ്യാർത്ഥികളിലും വർധിച്ചു വരുന്ന മയക്കുമരുന്ന് ദുരുപയോഗത്തെക്കുറിച്ചും കമ്മിറ്റി അംഗങ്ങൾ ഉത്കണ്ഠ പ്രകടിപ്പിച്ചു. എല്ലാ വർഷവും ഈ ദിനത്തിൽ റാലികളും കാമ്പെയ്‌നുകളും പോസ്റ്റർ രൂപകൽപ്പനയും നടത്തി പിന്നെ ഇതിനെ മറക്കുന്ന പ്രവണത മാറ്റി വർഷം മുഴുവൻ പ്രയത്നിച്ച് ഈ ഉപയോഗത്തെ കുറക്കാനുള്ള നടപടി സ്വീകരിക്കണമെന്നും എൻ സി ഡി സി മാസ്റ്റർ ട്രെയിനർ ബാബാ അലക്സാണ്ടർ പറഞ്ഞു. സ്കൂൾ കോളേജ് വിദ്യാർത്ഥികളുടെ പെരുമാറ്റം ശ്രദ്ധിക്കണമെന്നും രക്ഷിതാക്കൾക്ക് കൃത്യമായ അവബോധം നൽകണമെന്നും, കുട്ടികളുടെ ബാഗുകൾ കൃത്യമായി പരിശോധിക്കണമെന്നും ഇവാലുവേറ്റർമാരായ ബിന്ദു സരസ്വതി ഭായ്, സുധ മേനോൻ എന്നിവർ പറഞ്ഞു.
കുട്ടികളെ അക്കാഡമിക് പഠനത്തോടൊപ്പം കായിക പഠനവും ഉറപ്പാക്കിയാൽ ഇങ്ങനെയുള്ള കുറുക്കുകളിൽ പെടാതെ ഒരു പരിധി വരെ രക്ഷിക്കാമെന്ന് റീജണൽ ഓഫീസ് അഡ്മിനിസ്ട്രേറ്റർ മുഹമ്മദ് റിസ്വാൻ അഭിപ്രായപെട്ടു. സമൂഹത്തിൽ ലഹരി വസ്തുക്കൾ കാരണം ഉണ്ടാവുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ ഒരുമിച്ച് പോരാടണം അത് അധ്യാപകരുടെയും രക്ഷിതാക്ളുടെയും സമൂഹത്തിന്റെയും കടമയാണ്. ഈ വർഷത്തെ ലഹരി വിരുദ്ധ സന്ദേശം പോലെ ജനങ്ങൾ ആദ്യം: കളങ്കവും വിവേചനവും നിർത്തുക, പ്രതിരോധം ശക്തിപ്പെടുത്തുക.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം