ശ്രീനഗര്‍: ജമ്മു കശ്മീരില്‍ 12 ജെയ്ഷ ഭീകരര്‍ നുഴഞ്ഞ് കയറിയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. ഈ ഭീകരുടെ കൈവശം സാറ്റ്ലൈറ്റ് ഫോണുകളും ഗ്രനേഡുകളും ഉണ്ടെന്നാണ് ഇന്റലിജന്‍സിന് ലഭിച്ച വിവരം.
ഫെബ്രുവരി 13,14 തീയതികളിലാണ് പാക് ഭീകരര്‍ എത്തിയതെന്നാണ് മുന്നറിയിപ്പ്. കേരന്‍ സെക്ടറിലെ ജുമാഗുണ്ട് വനമേഖല വഴിയാണ് നുഴഞ്ഞുകയറ്റമെന്നും റിപ്പോര്‍ട്ടിലുണ്ട്. സോപോര്‍, ബന്ധിപോര മേഖലകളില്‍ ഭീകരര്‍ ഒളിഞ്ഞിരിക്കുകയാണെന്നും ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്കി.
പ്രദേശവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജമ്മു കശ്മീര്‍ പൊലീസിനും സുരക്ഷാ ഫോഴ്സിനും പാര്‍ലമെന്ററി ഫോഴ്സുകള്‍ക്കും ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.