ന്യൂഡല്‍ഹി: ഇന്ധനവില വർധനയിൽ കേന്ദ്രസർക്കാരിനെ പരിഹസിച്ച് രാഹുൽ ഗാന്ധി. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം മറ്റന്നാൾ നടക്കാനിരിക്കെയാണ് രാഹുലിന്റെ പരിഹാസം. തെരഞ്ഞെടുപ്പ് ഓഫർ അവസാനിക്കുകയാണെന്നും ഉടൻ പെട്രോൾ ടാങ്കുകൾ നിറച്ചോളൂ എന്നും രാഹുൽ ട്വീറ്റ് ചെയ്തു.
”മോദി സർക്കാരിന്റെ തെരഞ്ഞെടുപ്പ് ഓഫർ അവസാനിക്കാൻ പോവുന്നു. പെട്രോൾ ടാങ്ക് ഉടൻ നിറയ്ക്കുക”- രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
फटाफट Petrol टैंक फुल करवा लीजिए।
मोदी सरकार का ‘चुनावी’ offer ख़त्म होने जा रहा है। pic.twitter.com/Y8oiFvCJTU
— Rahul Gandhi (@RahulGandhi) March 5, 2022
റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന് പിന്നാലെ ആഗോള തലത്തില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇന്ധന വിലക്കയറ്റം ഇന്ത്യന്‍ വിപണിയില്‍ നിലവില്‍ ബാധിച്ചിരുന്നില്ല. തിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് ഇന്ധന വില ഉയരാത്തതെന്നാണ് വിലയിരുത്തപ്പെടുന്നത്.
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് മാര്‍ച്ച് ഏഴോടെ അവസാനിക്കും. മാര്‍ച്ച് പത്തിനാണ് ഫലം പുറത്ത് വരിക. മാര്‍ച്ച് ഏഴിന് ശേഷം രാജ്യത്ത് ഇന്ധന വില വര്‍ധനവുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.
















