ന്യൂഡൽഹി; രാജ്യത്ത് അയ്യായിരത്തോളം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 5921 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെകോവിഡ് ബാധിച്ചത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 4,29,57,477 ആയി.
24 മണിക്കൂറിനിടെ 289 പേർ മരണപ്പെട്ടതോടെ ആകെ മരണനിരക്ക് 5,14,878 ആയി. 63,878 സജീവ കേസുകളാണ് നിലവിൽ വിവിധ സംസ്ഥാനങ്ങളിലായുള്ളത്.ഇന്നലെ 11,651 പേർ രോഗമുക്തരായി. 98. 64 ശതമാനമാണ് ആകെ രോഗമുക്തി നിരക്ക്.
ഇതുവരെ4,23,78,721 പേർ കോവിഡ് നിന്ന് മുക്തരായതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 178.55 കോടി ഡോസ് കൊറോണ വാക്സിൻ ഇതിനോടകം വിതരണം ചെയ്തിട്ടുണ്ട്. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് ഇന്നലെ ഏറ്റവുമധികം കേസുകൾ രജിസ്റ്റർ ചെയ്തത്.