മസ്കത്ത്: ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ (Oman)14 പേർക്ക് കൂടി കൊവിഡ് (covid 19)വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 19 പേർ രോഗമുക്തരായി.
പുതിയതായി കൊവിഡ് മരണങ്ങളൊന്നും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്ത് ഇതുവരെ 3,04,389 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 2,99,795 പേരും ഇതിനോടകം രോഗമുക്തരായി. 4,113 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവിൽ 481 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. നിലവിൽ 98.5 ശതമാനമാണ് ഒമാനിലെ കൊവിഡ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഒരാളെകൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആകെ ഒമ്പത് പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നത്. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്.