വാഷിംഗ്ടണ്‍: യുഎസിൽ വ്യാപാര ശാലയിലുണ്ടായ വെടിവയ്പ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. യുഎസ് സംസ്ഥാനമായ ടെന്നിസിയിൽ മെംഫിസിലെ ക്രോഗർ കമ്പനിയുടെ വ്യാപാര ശാലയിലാണ് അക്രമമുണ്ടായത് .12 പേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമാണ്.
അക്രമിയിൽ നിന്നും രക്ഷപെടാൻ പലരും വ്യാപാര ശാലയിലെ ഫ്രീസറിനുള്ളിൽ പോലും ഒളിച്ചുവെന്നാണ് റിപ്പോർട്ട്. അക്രമി ക്രോഗർ ജീവനക്കാരനാണോ എന്ന് സംശയം ഉയർന്നിട്ടുണ്ട്. ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല.
















