കാബൂള്‍: അഫ്ഗാനിസ്താനിൽ കാബൂള്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറെ മാറ്റിയതില്‍ അധ്യാപകരുടെ പ്രതിഷേധം. താലിബാന്‍ നടപടിയില്‍ പ്രതിഷേധിച്ച് പ്രഫസര്‍മാരും അസിസ്റ്റന്റ് പ്രഫസര്‍മാരും അടക്കം 70 പേരാണ് രാജിവെച്ചത്.പുതുതായി ബി.എ ഡിഗ്രിക്കാരനായ മുഹമ്മദ് അഷ്‌റഫ് ഗൈറാത്തിനെയാണ് താലിബാന്‍ വൈസ് ചാന്‍സലര്‍ സ്ഥാനത്ത് പ്രതിഷ്ഠിച്ചത്. ഇതിനെതിരെയാണ് സര്‍വകലാശാലയില്‍നിന്ന് വ്യാപക പ്രതിഷേധം നടക്കുന്നത്..
കഴിഞ്ഞ വര്‍ഷം രാജ്യത്ത് മാധ്യമപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തെ അന്ന് പുതിയ ചാന്‍സലര്‍ പിന്തുണച്ചിരുന്നു. പുതിയ ചാന്‍സലറുടെ ഈ നിലപാട് അടക്കം ഉയര്‍ത്തിക്കാട്ടിയാണ് സമൂഹ മാധ്യമങ്ങളിലും പ്രതിഷേധം ഉയരുന്നത്.
















