കാബൂള്‍: അഫ്ഗാനിസ്ഥാനിൽ ഐപിഎൽ ക്രിക്കറ്റ് സംപ്രേക്ഷണത്തിനു വിലക്കേർപ്പെടുത്തി താലിബാൻ. അനിസ്ലാമികമായ പലതും ഐപിഎലിൽ കാണുന്നു, ചിയർ ഗേൾസിന്റെ നൃത്തവും മത്സരം കാണാനെത്തുന്നവർ മുടി പുറത്തുകാണിക്കുന്നതുമെല്ലാം നിരോധനത്തിന് കാരണമായി താലിബാൻ ചൂണ്ടികാണിക്കപ്പെടുന്നു.
അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് മുൻ മീഡിയ മാനേജരും മാധ്യമ പ്രവർത്തകനുമായ ഇബ്രാഹിം മൊമദ് നിരോധനത്തിന് കാരണം ട്വീറ്റ് ചെയ്തിരുന്നു.
വനിതാ ക്രിക്കറ്റ് ടീമിന് താലിബാൻ വിലക്കേർപ്പെടുത്തിയിരുന്നു. അതിൽ പ്രതിഷേധിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ പരമ്പരയിൽ നിന്ന് പിന്മാറുകയും ചെയ്‌തു.
















