ഇസ്ലാമാബാദ്: അഫ്ഗാന് വിഷയത്തില്‍ അമേരിക്കക്കെതിരെ വിമര്‍ശനവുമായി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന് ഖാന്. അഫ്ഗാനിസ്ഥാനിലെ അധിനിവേശ കാലത്ത് അമേരിക്കയോടൊപ്പം നിന്നതിന് പാകിസ്ഥാൻ കനത്ത വില നൽകേണ്ടിവന്നെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
അവരുടെ അപമാനകരമായ പിൻവാങ്ങലിന് അമേരിക്കൻ രാഷ്ട്രീയക്കാർ പാകിസ്ഥാനെ കുറ്റപ്പെടുത്തുന്നത് വേദനിപ്പിക്കുന്നതായും അദ്ദേഹം അറിയിച്ചു. അഫ്ഗാനിസ്ഥാൻ്റെ ഇന്നത്തെ അവസ്ഥക്ക് കാരണം പാകിസ്ഥാനാണെന്ന അമേരിക്കയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
റഷ്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇമ്രാൻ്റെ പ്രതികരണം. താലിബാന് അഫ്ഗാന് കീഴടക്കിയതിന് പിന്നാലെയാണ് അമേരിക്കയടക്കമുള്ള ലോകരാജ്യങ്ങള്‍ പാകിസ്ഥാനെതിരെ വിമര്‍ശനവുമായി എത്തിയത്.
ചില സെനറ്റര്‍മാര്‍ നടത്തിയ ചില പരാമര്‍ശങ്ങളില്‍ ഒരു പാകിസ്താനി എന്ന നിലയില്‍ എനിക്ക് അതീവദുഃഖമുണ്ട്. അഫ്ഗാനിസ്താനിലെ പരാജയത്തിന് പാകിസ്താനെ കുറ്റം പറയുന്നത് കേട്ടിരിക്കുക എന്നത് ഞങ്ങള്‍ക്ക് ഏറ്റവും വേദനാജനകമായ കാര്യമാണെന്ന് ഇമ്രാന് പറഞ്ഞു.
9/ 11 ഭീകരാക്രമണം നടന്ന സമയത്ത് പാകിസ്താന് ദുര്‍ബലാവസ്ഥയിലായിരുന്നു. സൈനിക അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ പര്‍വേസ് മുഷാറഫ്, തൻ്റെ സര്‍ക്കാരിനു വേണ്ടി അമേരിക്കന്‍ സഹായം തേടിയിരുന്നു. അഫ്ഗാനിസ്താനിലെ അധിനിവേശത്തിന് പിന്തുണ നല്‍കിയതിലൂടെ അമേരിക്കന്‍ സഹായം നേടാന്‍ സാധിച്ചെങ്കിലും അത് ശരിയായ കാര്യമായിരുന്നില്ലെന്നാണ് ഇമ്രാന് കരുതുന്നത്.