മസ്കത്ത്: ഒമാനില്‍ 72 മണിക്കൂറിനിടെ 686 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇക്കാലയളവില്‍ 30 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ആകെ മരണം 3936 ആയി ഉയര്‍ന്നു.
രാജ്യത്ത് ഇതുവരെ 2,98,706 പേര്‍ക്കാണ് രാജ്യത്ത് വൈറസ്ബാധ റിപ്പോര്‍ട്ട് ചെയ്തത്. ഇവരില്‍ 2,85,057 പേരും ഇതിനോടകം തന്നെ രോഗമുക്തി നേടിയിട്ടുണ്ട്. ഒമാനിലെ രോഗമുക്തി നിരക്ക് 95.4 ശതമാനമാണ്. നിലവില്‍ 359 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 163 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്.