ഭോപാല്‍: മധ്യപ്രദേശില്‍ പ്രളയ പ്രദേശത്ത് ഒറ്റപ്പെട്ടുപോയ ആളുകളെ രക്ഷിക്കാന്‍ പോയ മന്ത്രി വെള്ളക്കെട്ടില്‍ കുടുങ്ങി. പ്രളയത്തില്‍ കുടുങ്ങിയ മന്ത്രിയെ പിന്നീട് ഹെലികോപ്ടര്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. സംസ്ഥാന ആഭ്യന്തര മന്ത്രിയായ നരോത്തം മിശ്രയെയാണ് ഹെലികോപ്ടറില്‍ രക്ഷപ്പെടുത്തിയത്.
ബോട്ടില്‍ ദുരിതമേഖലയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് ഒരു വീടിന്റെ ടെറസില്‍ കുടുങ്ങിയ ഒമ്പത് കുടുംബാംഗങ്ങളെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് ഒഴുക്കും കാറ്റും മഴയുമെല്ലാം അവഗണിച്ച് മന്ത്രിയും സംഘവും അവര്‍ക്കരികിലേക്കെത്തുകയായിരുന്നു. ടെറസ് ഒഴികെ ബാക്കി എല്ലാ ഭാഗവും വെള്ളത്തിനടിയിലായിരുന്നു.
ഡാട്ടിയ ജില്ലയില്‍ പ്രളയത്തില്‍ ഒമ്പതുപേര്‍ വീടിെന്റ മുകളില്‍ കുടുങ്ങിയിരുന്നു. വീടിെന്റ മുകള്ഭാഗം ഒഴികെ ബാക്കി എല്ലാ ഭാഗവും മുങ്ങുകയായിരുന്നു. പ്രദേശത്തെ എം.എല്‍.എ കൂടിയാണ് മിശ്ര.
MP home minister @drnarottammisra was airlifted by from Kotra village in Datia he went by boat to Kotra where 9 persons were stranded but the boat fell flat as the boat got stuck due to a collapsed tree @INCMP says “stunt” for competitive politics @ndtv @ndtvindia pic.twitter.com/hYlw7fDUEL
— Anurag Dwary (@Anurag_Dwary) August 4, 2021
ശക്തമായ കാറ്റും വെള്ളക്കെട്ടും ഉണ്ടായിരുന്ന അവിടെക്കേത്തിയതോടെ ബോട്ടിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണ് മോട്ടര്‍ കേടാകുകയായിരുന്നു. തുടര്‍ന്ന് മന്ത്രി സര്‍ക്കാര്‍ അധികൃതര്‍ക്ക് ഹെലികോപ്ടര്‍ േവണമെന്ന് ആവശ്യപ്പെട്ട് സന്ദേശം അയച്ചു. ഇതോടെ കുടുങ്ങി കിടന്ന ഒമ്ബതുപേരെയും മന്ത്രിയെയും ഹെലികോപ്ടറില്‍ രക്ഷപ്പെടുത്തി.
കുടുങ്ങിക്കിടക്കുന്ന എല്ലാ ആളുകളെയും രക്ഷപ്പെടുത്തിയെന്ന് മന്ത്രി ആദ്യം ഉറപ്പുവരുത്തി, അതിനുശേഷം മാത്രമാണ് മന്ത്രി ഹെലികോപ്റ്ററിലേക്ക് കയറിയത്.
ഇതിന്റെ വിഡിയോ പുറത്തുവന്നത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി.