ന്യൂഡല്‍ഹി: ലൈംഗീക പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കൊപ്പമുള്ള ചിത്രം പുറത്തുവിട്ടതിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസ്. അഭിഭാഷകനായ വനീത് ജീന്ഡാലിന്റെ പരാതിയില്‍ ഡല്‍ഹി പോലീസാണ് കേസെടുത്തത്.
പോസ്കോ നിയമപ്രകാരമാണ് കേസ്. ബാലികയുടെ വീട് സന്ദര്‍ശിച്ച ശേഷം മാതാപിതാക്കള്‍ക്കൊപ്പം നില്ക്കുന്ന രാഹുലിന്റെ ചിത്രം പുറത്തുവന്നിരുന്നു. ഇതിലൂടെ ഇരയുടെ വ്യക്തിവിവരങ്ങള്‍ പുറത്തുവിട്ടെന്നാണ് ആക്ഷേപം.
പോക്സോ നിയമത്തിലെ 23ാം വകുപ്പ്, ശിശു സംരക്ഷണ നിയമത്തിലെ 74ാം വകുപ്പ്, ഐ.പി.സി 228 എ വകുപ്പുകള്‍ പ്രകാരം രാഹുലിന്റെ നടപടി കുറ്റകരമാണെന്നാണ് പരാതിയില്‍ പറയുന്നത്.
പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കൊപ്പമുള്ള ചിത്രം രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്ത സംഭവത്തില്‍ ട്വിറ്റര്‍ ഇന്ത്യക്ക് ദേശീയ ബാലാവകാശ കമ്മീഷന് നോട്ടീസ് അയച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് പെണ്‍കുട്ടിയെ തിരിച്ചറിയാന്‍ ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത് നീക്കം ചെയ്യാന്‍ കമീഷന് ട്വിറ്റര്‍ ഇന്ത്യക്ക് നോട്ടീസ് നല്‍കിയത്.
एक पीड़ित बच्ची के माता पिता की फ़ोटो ट्वीट कर उनकी पहचान उजागर कर #POCSO ऐक्ट का उल्लंघन करने पर @NCPCR_ ने संज्ञान लेते हुए @TwitterIndia को नोटिस जारी कर श्री राहुल गांधी के ट्विटर हैंडल के विरुद्ध कार्यवाही करने एवं पोस्ट हटाने के लिए नोटिस जारी किया है। pic.twitter.com/cVquij6jx3
— प्रियंक कानूनगो Priyank Kanoongo (@KanoongoPriyank) August 4, 2021