മസ്കത്ത്: ഒമാനില്‍ ഇന്ന് 293 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 12 പേരാണ് രോഗം ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതുവരെ 2,97,724 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 2,81,724 പേരും ഇതിനോടകം തന്നെ രോഗമുക്തി നേടിയിട്ടുണ്ട്. ഇന്നലെമാത്രം 797 പേര്‍ക്ക് രോഗം ഭേദമായി. ആകെ മരണം 3889 ആയി ഉയര്‍ന്നു.
രാജ്യത്തെ രോഗമുക്തി നിരക്ക് 94.6 ശതമാനമാണ്. നിലവില്‍ 434 കോവിഡ് രോഗികളാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 194 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്.