മസ്കത്ത്: ഒമാനില്‍ ഇന്ന് 287 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 18 പേര് രോഗംബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണം 3868 ആയി. രാജ്യത്തെ രോഗമുക്തി നിരക്ക് 94.4 ശതമാനമാണ്. ഇതുവരെ 297,122 പേര്‍ക്കാണ് ഒമാനില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 2,80,423 പേര് ഇതിനോടകം തന്നെ രോഗമുക്തി നേടിയിട്ടുണ്ട്.
24 മണിക്കൂറിനിടെ 38 പേരെ കോവിഡ് ബാധിച്ച് രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഉള്‍പ്പെടെ 505 പേര് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 215 പേര് തീവ്ര പരിചരണ വിഭാഗത്തിലാണ്.