ന്യൂഡൽഹി: തുടർച്ചയായ നാലാം ദിവസവും രാജ്യത്തെ പ്രതിദിന കോവിഡ് രോഗികൾ ഒരുലക്ഷത്തിൽ താഴെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 91,702 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,92,74,823 ആയി. 3403 മരണം കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.
ഇതോടെ ആകെ മരണസംഖ്യ 3,63,079 ആയി. നിലവിൽ 11,21,671 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. ഇന്നലെ 1,34,580 പേർ രോഗമുക്തി നേടി.ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,77,90,073 ആയി. രാജ്യത്ത് 24,60,85,649 പേർ വാക്‌സിൻ സ്വീകരിച്ചു.
















