ലണ്ടൻ: വാക്‌സിനേഷനുമായി ബന്ധപെട്ടു ബ്രിട്ടനിൽ പുതിയ നിർദേശം. എട്ട് ആഴ്ച്ചയ്ക്ക് ഉള്ളിൽ തന്നെ രണ്ടാമത്തെ ഡോസ് എടുക്കണമെന്നാണ് പുതിയ നിർദേശം. 50 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും പ്രതിരോധ ശേഷി കുറഞ്ഞവർക്കും കോവിഡ് ഡോസുകൾക്കും ഇടയിലുള്ള ഇടവേള കുറയ്ക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു.
രണ്ടു വാക്‌സിൻ ഡോസുകൾക്കും ഇടയിലുള്ള ഇടവേള 12 ആഴ്ച്ചകളായി വര്ധിപ്പിക്കാമെന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഇത് രോഗവ്യാപനം കൂട്ടുമെന്ന് റിപ്പോർട്ട് വന്നിരുന്നു.
തുടർന്നാണ് പുതിയ നിർദേശം മുന്നോട്ട് വച്ചത്. ബി1.617.2 വകഭേദം തെക്ക് പടിഞ്ഞാറൻ ഇംഗ്ലണ്ടിലും ലണ്ടനിലെ ചില ഭാഗങ്ങളിലും വളരെ വേഗത്തിൽ വ്യാപിച്ചതായി ഇംഗ്ലണ്ട് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഈ വകഭേദത്തിന് വ്യാപക ശേഷി കൂടുതലാണ്.
















