ബെയ്‌ജിങ്: ചൈനയുടെ സുറോങ് റോവർ ചൊവ്വാഗ്രഹത്തിന്റെ ഉപരിതലത്തിൽ വിജയകരമായിറങ്ങി. ശനിയാഴ്ച്ച പുലർച്ചെയാണ് ടിയാൻവെൻ -1 ബഹിരാകാശ പേടകത്തിൽ ചൈന വിക്ഷേപിച്ച സുറോങ് റോവർ ചൊവ്വയിൽ ഇറങ്ങിയത്.
ചൈനീസ് സമയം രാവിലെ 7.18 നായിരുന്നു പേടകം ഇറങ്ങിയെന്നാണ് വിശദീകരണം. റോവർ വിജയകരമായി ഇറക്കിയ ചൈനീസ് നാഷണൽ സ്പേസ് സംഘത്തെ പ്രസിഡന്റ് ഷി ജിൻപിങ് അഭിനന്ദിച്ചു.
ചൈനീസ് പുരാണം അനുസരിച്ച് അഗ്നിദേവന്റെ പേരിൽ നിന്നാണ് സുറോങ് എന്ന പേര് റോവറിന് നൽകിയത്. കഴിഞ്ഞ വർഷം ജൂലൈ 23 നു ദൗത്യം ആരംഭിച്ച ടിയാൻ വെൻ പേടകം ഈ വര്ഷം ഫെബ്രുവരി 24 -നാണ് ചൊവ്വയുടെ ഭ്രമണപഥത്തിൽ എത്തിയത്. ചൊവ്വയിൽ ജീവനുണ്ടോ എന്നറിയാൻ വേണ്ടിയാണ് ദൗത്യം.
















