ടോക്കിയോ: ജപ്പാനിൽ ഫുകുഷിമയിൽ ഭൂകമ്പം. റിക്റ്റർ സ്കേലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.പ്രാദേശിക സമയം 8.38 നാണ് സംഭവമുണ്ടായത്. എന്നാൽ സുനാമി മുന്നറിയിപ്പൊന്നും ഇതുവരെ നൽകിയിട്ടില്ല.
2011 ൽ ഉണ്ടായ ഭൂകമ്പം ഫുകുഷിമയിൽ വൻ ആണവ ദുരന്തത്തിനു കാരണമായിരുന്നു .ജപ്പാനിൽ മിക്കവാറും ഭൂകമ്പം ഉണ്ടാകുന്ന സ്ഥലമാണ് ഹുകുഷിമ.ലോകത്തെ നടുക്കിയ വലിയ ഭൂകമ്പങ്ങൾക്ക് സാക്ഷ്യം വഹിച്ച സ്ഥലം കൂടിയാണ് ഹുകുഷിമ.
















