ചെന്നൈ: ചെന്നൈയില്‍ ചികിത്സ കിട്ടാതെ നാല് കോവിഡ് രോഗികള്‍ ആശുപത്രി മുറ്റത്ത് മരിച്ചു. ജനറല്‍ ആശുപത്രി മുറ്റത്ത് ചികിത്സ കാത്ത് നാലു മണിക്കൂറാണ് ഇവര്‍ കഴിഞ്ഞത്. ഡോക്ടര്‍മാര്‍ ആംബുലന്‍സിലെത്തി ചികിത്സ നല്‍കാന്‍ ശ്രമിച്ചെങ്കിലും നാലു പേരും ദാരുണമായി മരണപ്പെടുകയായിരുന്നു. അതേസമയം, അത്യാസന നിലയില്‍ 24 പേരാണ് ആംബുലന്‍സില്‍ ചികിത്സ കാത്ത് കിടക്കുന്നത്. 1200 കിടക്കയുള്ള ആശുപത്രിയില്‍ രോഗികള്‍ നിറഞ്ഞിരിക്കുകയാണ്.















