അബു ദാബി: യു എ ഇയും സെർബിയയും സുരക്ഷിത യാത്ര ഇടനാഴി പ്രഖ്യാപിച്ചു. ഇരു രാജ്യങ്ങളിലെയും സർക്കാരിന്റെ പുതിയ നടപടി അനുസരിച്ച് കോവിഡ് വാക്‌സിൻ എടുത്തവർക്ക് ക്വാറന്റീൻ ഒഴിവാക്കി ഇരു രാജ്യങ്ങളിലും യാത്ര ചെയ്യാം.
ഈ മെയ് 15 മുതൽ യാത്രക്കാർക്ക് സെർബിയയിലേക്കോ യു എ ഇയിലേക്കോ ക്വാറന്റീൻ ഇല്ലാതെ യാത്ര ചെയ്യാം. എന്നാൽ വാക്‌സിൻ സ്വീകരിച്ചതിന്റെ രേഖകൾ കാണിക്കുകയും മറ്റു കോവിഡ് പ്രോട്ടോകോളുകൾ അനുസരിക്കുകയും വേണം.
















