ടെല്‍ അവീവ്: ഇസ്രയേല്‍ – പലസ്തീന് സംഘര്‍ഷത്തില്‍ ഇസ്രയേലിനെ പിന്തുണച്ച് അമേരിക്ക. ഇസ്രയേലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പറഞ്ഞു. അതിനിടെ, ഹമാസിന്റെ ഗാസ സിറ്റി കമാണ്ടര്‍ ബസേം ഇസ്സ ഇസ്രയേല്‍ വ്യോമാക്രണത്തില്‍ കൊല്ലപ്പെട്ടു.
2014 -നു ശേഷം ഇസ്രായേലിന്റെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന പ്രമുഖ ഹമാസ് കമ്മാൻഡറാണ് ബാസീം. ബസീമിനൊപ്പം നിരവധി പേർ കൊല്ലപ്പെട്ടതായി ഹമാസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിന് മറുപടിയായിട്ടാണ് ഇസ്രായേൽ ഇന്ന് ഗാസ സിറ്റിയിൽ ആക്രമണം നടത്തിയത്.
അതേസമയം, പലസ്തീനില്‍ ഗര്‍ഭിണിയും 16 കുട്ടികളും ഉള്‍പ്പെടെ മരിച്ചവരുടെ എണ്ണം 65 ആയി. ഇസ്രയേലില്‍ 6 പേരാണ് ഇതിനോടകം കൊല്ലപ്പെട്ടത്. യുദ്ധ സമാന ദൃശ്യങ്ങളാണ് ഇസ്രയേലിലും പലസ്തീനിലും. ആക്രമണം കനത്തതോടെ മരണസംഖ്യ ഉയരുകയാണ്. ഗാസയില്‍ മൂന്നാമത്തെ ടവറും ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നതോടെ രണ്ടും കല്‍പ്പിച്ച് തിരിച്ചടിക്കുകയാണ് ഹമാസ്. ഇതിനോടകം അവര്‍ ഇസ്രയേല്‍ മണ്ണിലേക്ക് തൊടുത്തത് 1500ല്‍ ഏറെ റോക്കറ്റുകളാണ്.















