ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. ഏഴുമാസത്തെ ജയില്‍വാസം ജാമ്യം നല്‍കാനുള്ള കാരണമല്ലെന്ന് കര്‍ണാടക ഹൈക്കോടതി നിരീക്ഷിച്ചു. ഈ മാസം 19ലേക്കാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്.
നേരത്തേ വാദം കേട്ടിരുന്നുവെങ്കിലും ഹൈക്കോടതി അവധിക്ക് പിരിഞ്ഞതിനാല്‍ പുതിയ ജഡ്ജിയുടെ മുന്നിലാണ് ഇന്നലെ അപേക്ഷ എത്തിയത്. തുടര്‍ന്ന് വിശദമായ വാദം കേള്‍ക്കാനായി ഹര്‍ജി 19-ലേക്ക് മാറ്റുകയായിരുന്നു. വ്യാപാരം നടത്തിയിരുന്നതിനാലാണ് ബിനീഷ് കോടിയേരിയുടെ അക്കൗണ്ടില്‍ കൂടുതല്‍ പണമെത്തിയതെന്നും പിതാവും സിപിഐഎം നേതാവുമായ കോടിയേരി ബാലകൃഷ്ണന് ഗുരുതര രോഗമുള്ളതിനാല്‍ ശുശ്രൂഷിക്കാന്‍ നാട്ടില്‍ പോകാന്‍ അനുവദിക്കണമെന്നുമുള്ള വാദങ്ങള്‍ ബിനീഷ് കോടിയേരിയുടെ അഭിഭാഷകന് കോടതിയില്‍ ഉന്നയിച്ചു.















