മാലിദ്വീപിൽ കോവിഡ് വ്യാപനം തടയാനായി യാത്രാവിലക്ക് . ഇന്ത്യ ഉൾപ്പെടെ ആറു ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് വിലക്ക്. ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായതിന് പിന്നാലെയാണ് ശ്രീലങ്കയ്ക്ക് പിന്നാലെ മാലിദ്വീപും യാത്രാവിലക്ക് ഏർപ്പെടുത്തിയത്.
വിനോദ് സഞ്ചാരത്തെ അടിസ്ഥാനമാക്കിയാണ് മാലിദ്വീപിലെ സമ്പദ് വ്യവസ്ഥ എങ്കിലും കഴിഞ്ഞ ഒരു ആഴ്ചക്കാലമായി കോവിഡ് രോഗികളിൽ 15 ശതമാനം വർദ്ധനവ് ഉണ്ടായി. ഈ സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.















