മുംബൈ: മുതിർന്ന പൗരന്മാർക്ക് വീടുകളിലെത്തി വാക്സിൻ നല്‍കാതിരുന്നതിനെ ചോദ്യം ചെയ്ത ബോംബൈ ഹൈക്കോടതി. വാക്സിൻ കേന്ദ്രങ്ങളിൽ എത്താൻ കഴിയാത്ത മുതിർന്നവർക്ക് വീട്ടിലെത്തി വാക്സിൻ നൽകാൻ കേന്ദ്രം തയ്യാർ ആയിരുന്നെങ്കിൽ നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്ന് കോടതി പറഞ്ഞു.
എന്ത് കൊണ്ടാണ് അവർക്ക് വേണ്ടി അത്തരമൊരു നടപടി സ്വീകരിക്കാതെയിരുന്നതെന്നും കോടതി കേന്ദ്രത്തോട് ചോദിച്ചു. അഭിഭാഷകരയായ ധൃതി കപാഡിയ,കുനാൽ തിവാരി എന്നിവർ നൽകിയ പൊതുതാത്പര്യ ഹർജിയാണ് ചീഫ് ജസ്റ്റിസ് ദിപാൻകർ ദത്തയുടെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
75 വയസ്സിന് മുകളിൽ പ്രായമുള്ളവരോ,ഭിന്നശേഷിക്കാരോ, കിടപ്പുരോഗികളോ,വീൽ ചെയറിൽ കഴിയുന്നവരോ ആയ മുതിർന്നവർക്ക് വീട്ടിലെത്തി വാക്സിൻ നല്‍കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.















