കൊച്ചി: കേരളം വിലകൊടുത്ത് വാങ്ങിയ കോവാക്സിന്‍ കൊച്ചിയിലെത്തി. 137580 ഡോസ് വാക്‌സിനാണ് ഹൈദരാബാദില്‍ നിന്നും കൊച്ചിയില്‍ എത്തിച്ചത്. നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ കൊണ്ടുവന്ന വാക്സിന്‍ ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള ആലുവയിലെ സെന്ററിലേക്ക് കൊണ്ടുപോയി.
അതേസമയം, കൊച്ചിയിലെത്തിച്ച വാക്സിന്‍ ഏതെല്ലാം ജില്ലകള്‍ക്ക് നല്‍കണമെന്ന കാര്യത്തില്‍ ആരോഗ്യവകുപ്പ് തീരുമാനമെടുക്കും. നേരത്തെ 3.5 ലക്ഷം കോവിഷീല്‍ഡ് വാക്സിന്‍ കൊച്ചിയില്‍ എത്തിയിരുന്നു. 70 ലക്ഷം കോവിഷീല്‍ഡും മുപ്പതുലക്ഷം കോവാക്സിനുമാണ് കേരളം വിലകൊടുത്ത് വാങ്ങുന്നത്. വരുംദിവസങ്ങളില്‍ കൂടുതല്‍ വാക്സിന്‍ കേരളത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം, സംസ്ഥാനത്ത് ഇന്ന് 43529 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 95 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 6053 ആയി ഉയര്‍ന്നു.
എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട് 4418, തിരുവനന്തപുരം 4284, തൃശൂര്‍ 3994, പാലക്കാട് 3520, കൊല്ലം 3350, കോട്ടയം 2904, ആലപ്പുഴ 2601, കണ്ണൂര്‍ 2346, പത്തനംതിട്ട 1339, ഇടുക്കി 1305, കാസര്‍ഗോഡ് 969, വയനാട് 701 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.















